ഹുബ്ബള്ളി ഈദ് ഗാഹ് മൈതാനത്ത് ഗണേഷ ചതുർഥി ആഘോഷത്തിന് അനുമതി

ബെംഗളൂരു: ഹുബ്ബള്ളിയിലെ ഈദ് ഗാഹ് മൈതാനത്ത് ഗണേഷ ചതുർഥി ആഘോഷങ്ങൾക്ക് ഹുബ്ബള്ളി ധാർവാഡ് നഗരസഭ കൗൺസിൽ അനുമതി നൽകിയത് ശരിവെച്ച് കർണാടക ഹൈക്കോടതി. നഗരസഭയുടെ അനുമതിക്കെതിരെ അഞ്ജുമാൻ ഇ ഇസ്ലാം നൽകിയ ഹർജി ഹൈക്കോടതി തള്ളി.
ചതുർഥി ആഘോഷങ്ങൾക്കായി ഹിന്ദുസംഘടനകൾ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് നഗരസഭ ജനറൽ ബോഡി ചേർന്നാണ് അനുമതി നല്‍കിയത്. എന്നാല്‍ ഇതിനെ അഞ്ജുമാൻ ഇസ്‌ലാം കോടതിയിൽ എതിർക്കുകയായിരുന്നു. മൈതാനം 999 വർഷത്തേക്ക് അഞ്ജുമാൻ ഇ-ഇസ്‌ലാമിന് നഗരസഭ പാട്ടത്തിന് നൽകിയതാണ്. എന്നാല്‍ മൈതാനത്തിന്റെ ഉപയോഗം സംബന്ധിച്ച് തീരുമാനമെടുക്കാൻ നഗരസഭയ്ക്ക് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഹർജി തള്ളിയതിന് പിന്നാലെ മൈതാനത്ത് ഗണേശ വിഗ്രഹം സ്ഥാപിക്കാൻ ഹുബ്ബള്ളി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷൻ വെള്ളിയാഴ്ച അനുമതി നൽകി. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് അനുമതി നൽകിയതെന്ന് മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ഈശ്വർ ഉള്ളഗഡ്ഡി വ്യക്തമാക്കി. മൂന്ന് ദിവസത്തേക്കാണ് അനുമതി നൽകിയത്. മൈതാനത്ത് ഗണേശ ചതുർഥി ആഘോഷത്തിന് കഴിഞ്ഞവർഷവും നഗരസഭ അനുമതി നൽകിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.