കോളേജ് വിദ്യാര്‍ഥിനിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത രണ്ട് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: സ്വകാര്യ വീഡിയോ ഉപയോഗിച്ച് എംബിഎ വിദ്യാര്‍ഥിനിയെ ബ്ലാക്ക് മെയില്‍ ചെയ്തതിന് യുവതിയും കൂട്ടാളിയും അറസ്റ്റില്‍. ബെംഗളൂരുവിലെ ഹോട്ടല്‍ ഉടമ നയന, കൂട്ടാളി കിരണ്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരയായ പെണ്‍കുട്ടിയുടെ ബന്ധു കൂടിയാണ് പ്രതി നയന. കെംഗേരി മെയിന്‍ റോഡിലെ കെഞ്ചനപുരയില്‍ ഹോട്ടല്‍ നടത്തിവരികയായിരുന്നു ഇവര്‍.
നഗരത്തിലെ സ്വകാര്യ കോളേജിൽ എംബിഎ വിദ്യാര്‍ഥിനിയായ പെൺകുട്ടി കാമുകനൊപ്പം പതിവായി ഹോട്ടലില്‍ വരാറുണ്ടായിരുന്നു. പ്രതികള്‍ കമിതാക്കളുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതശേഷം കിരണ്‍ പെണ്‍കുട്ടിക്ക് വാട്സ്ആപ്പില്‍ ഇവ അയച്ചുകൊടുത്തു. പെണ്‍കുട്ടി വീഡിയോ കണ്ടു എന്നുറപ്പായതോടെ ഇയാള്‍ ദൃശ്യം ഡിലീറ്റ് ചെയ്തു. തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാതിരിക്കാന്‍ ഒരു ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പണം നല്‍കിയില്ലെങ്കില്‍ വിദ്യാര്‍ഥിനിയുടെ കോണ്‍ടാക്ടിലുളളവര്‍ക്കെല്ലാം ദൃശ്യം അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. പ്രതിയായ നയനയും വിദ്യാര്‍ഥിനിയെ ബ്ലാക്ക്മെയില്‍ ചെയ്തിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിനി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.