ഏഴ് കോടിയിലധികം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി മലയാളികൾ ഉൾപ്പെടെ 14 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ഏഴ് കോടിയിലധികം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി മലയാളികൾ ഉൾപ്പെടെ 14 പേർ അറസ്റ്റിൽ. ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഏഴ് കേസുകളിലായി മൂന്ന് വിദേശികളും കേരളം, ഒഡിഷ സ്വദേശികളായ നാലുപേർ വീതവും ബെംഗളൂരു സ്വദേശികളായ മൂന്നുപേരുമാണ് അറസ്റ്റിലായത്.
പ്രതികളിൽ നിന്നും 182 കിലോഗ്രാം കഞ്ചാവ്, 1.450 കിലോഗ്രാം ഹാഷിഷ് ഓയിൽ, 16.2 ഗ്രാം എം.ഡി.എം.എ., 135 എക്‌സ്റ്റസി ഗുളികകൾ, ഒരു കിലോഗ്രാം മെഫെഡ്രോൺ പൗഡർ, 870 ഗ്രാം മെഫെഡ്രോൺ ക്രിസ്റ്റൽ, 80 ഗ്രാം കൊക്കെയ്ൻ, 230 ഗ്രാം എം.ഡി.എം.എ. എക്‌സ്റ്റസി പൗഡർ എന്നിവ ഉദ്യോഗസ്ഥർ കണ്ടെടുത്തു. എട്ട് മൊബൈൽ ഫോണുകൾ, രണ്ട് കാറുകൾ, ഒരു സ്കൂട്ടർ, തൂക്കം നോക്കുന്ന യന്ത്രങ്ങൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. വർത്തൂർ, ബനശങ്കരി, വിദ്യാരണ്യപുര, കോട്ടൺപേട്ട്, കാഡുഗോഡി, മടിവാള എന്നിവിടങ്ങളിൽ സിസിബിയുടെ നാർകോട്ടിക്സ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ സിസിബി പുറത്തുവിട്ടിട്ടില്ല.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.