സിദ്ധരാമയ്യയ്ക്ക് താലിബാൻ ബന്ധം; വീണ്ടും വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് താലിബാനുമായി ബന്ധമുണ്ടെന്ന് ആരോപണവുമായി ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാൽ. സിദ്ധരാമയ്യക്ക് താലിബാന്റെ വേരാണ് ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു. ജനുവരിക്ക് ശേഷം കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ തുടരില്ലെന്നും യത്നാൽ പറഞ്ഞു.
സിദ്ധരാമയ്യയെ കോൺഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദ് വ്യാജ സോഷ്യലിസ്റ്റ് എന്ന് വിളിച്ചതിന്റെ പശ്ചാത്തലത്തിലാണ് യത്നാലിന്റെ പരാമർശം. സിദ്ധരാമയ്യ മന്ത്രിസഭയിൽ ദളിതർക്കും മറ്റ് പിന്നോക്ക വിഭാഗക്കാർക്കും മന്ത്രിസ്ഥാനം നൽകുന്നില്ലെന്ന് ഹരിപ്രസാദ് അടുത്തിടെ പരിഹസിച്ചിരുന്നു. ഈ സംഭവത്തെ ചൂണ്ടിക്കാട്ടിയാണ് സിദ്ധരാമയ്യക്കെതിരെ യത്നാൽ രൂക്ഷ വിമർശനമുയർത്തിയത്. സിദ്ധരാമയ്യയ്‌ക്കെതിരായ ബി.കെ. ഹരിപ്രസാദ് അതൃപ്തി കാണിക്കുന്നതിലൂടെ മനസിലാകുന്നത്, ജനുവരിക്ക് ശേഷം കോൺഗ്രസ് അധികാരത്തിൽ വരില്ലെന്നാണെന്ന് യത്നാൽ പറഞ്ഞു.
സംസ്ഥാനത്ത് പ്രതിപക്ഷ നേതാവിനെ ബിജെപി കേന്ദ്രനേതൃത്വം ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവിനെയും പാർട്ടിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെയും എത്രയും വേഗം നിയമിക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് അഭ്യർത്ഥിക്കുമെന്ന് മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി. എസ്. യെദിയൂരപ്പ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ರಾಜ್ಯದಲ್ಲಿ ಕಾಂಗ್ರೆಸ್ ಸರ್ಕಾರವಿಲ್ಲ, ತಾಲಿಬಾನ್ ಸರ್ಕಾರವಿದೆ: ಶಾಸಕ ಬಸನಗೌಡ ಪಾಟೀಲ್ ಯತ್ನಾಳ್ ಕಿಡಿ#BasanagowdaPatilYatnal #Vijayapura #Congress https://t.co/Ga5hTaeXZY
— TV9 Kannada (@tv9kannada) September 16, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.