പ്രവാസി മലയാളികൾ കേരളത്തിനും പ്രവാസ ലോകത്തിനും അഭിമാനം – കെ കെ രമ

ബെംഗളൂരു: പ്രവാസി മലയാളികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നാടിനും കേരളത്തിന് പുറത്ത് അവര്‍ താമസിക്കുന്ന നാടിനും അഭിമാനമാണെന്ന് കെ കെ രമ അഭിപ്രായപ്പെട്ടു.
സാംസ്‌കാരിക സംഘടന എന്നനിലയില്‍ ബാംഗ്ലൂര്‍ കേരള സമാജം സാമൂഹിക രംഗത്തും ആതുരസേവന രംഗത്തും വിദ്യാഭാസ രംഗത്തും പ്രത്യേകിച്ച് ഭവന ദാനം പോലുള്ള സേവനം കര്‍ണാടകയുടെ മണ്ണിലും മലയാള മണ്ണിലും ഒരുപോലെ ചെയ്യുന്നു എന്നത് ഏറെ പ്രശംസനീയമാണെന്നും അവര്‍ പറഞ്ഞു. ബാംഗ്ലൂര്‍ കേരള സമാജം വൈറ്റ്ഫീല്‍ഡ് സോണ്‍ വൈറ്റ് ഫീല്‍ഡ് ചന്നസാന്ദ്രയിലെ ശ്രീ സായി പാലസില്‍ സംഘടിപ്പിച്ച ഓണാഘോഷം ഓണനിലാവ് 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.സോണ്‍ ചെയര്‍മാന്‍ ഡി ഷാജി അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം സലിം കുമാര്‍ മുഖ്യാതിഥിയായി.
ബെംഗളൂരു സെന്‍ട്രല്‍ എം.പി പി.സി. മോഹന്‍, കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്ര ശേഖരന്‍, റോയ് തോമസ്, സോണ്‍ കണ്‍വീനര്‍ അനില്‍കുമാര്‍ ഒ.കെ, ആഘോഷ കമ്മറ്റി കണ്‍വീനര്‍ ജിജു സിറിയക്, ജോയിന്റ് കണ്‍വീനര്‍മാരായ സുരേഷ് കുമാര്‍, അരുണ്‍, വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ പ്രിയദര്‍ശിനി തുടങ്ങിയവര്‍ സംബന്ധിച്ചു.
കേരള സമാജം കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച കലാ പരിപാടികള്‍, ഓണസദ്യ പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിച്ച മെഗാ ഗാനമേള എന്നിവ നടന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.