ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള മെട്രോ സർവീസ് 2026 സെപ്റ്റംബറിൽ

ബെംഗളൂരു : ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള മെട്രോ സര്‍വീസ് 2026 സെപ്റ്റംബറോടെ പ്രവര്‍ത്തന സജ്ജമാകുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ. പാതയുടെ നിർമാണപ്രവൃത്തി പുരോഗമിക്കുകയാണെന്നും ഇതിനൊപ്പം സെൻട്രൽ സിൽക്ക് ബോർഡ്- കെ.ആർ. പുരം ഫേസ് ടു എ. പാതയുടേയും നിർമാണം പൂർത്തിയാക്കുമെന്നും മെട്രോ റെയിൽ കോർപ്പറേഷൻ ചീഫ് പി.ആർ.ഒ. ബി.എൽ. യശ്വന്ത് ചവാൻ അറിയിച്ചു. ഐഎൻഎഫ്എച്ച്ആർഎ (ഇൻഫ്രാസ്ട്രക്ചർ, ഫെസിലിറ്റി, ഹ്യൂമൻ റിസോഴ്‌സ് ആൻഡ് റിയാലിറ്റി അസോസിയേഷൻ) എട്ടാമത് വർക്ക്‌പ്ലേസ് എക്‌സലൻസ് കോൺഫറൻസിന്റെ ഭാഗമായി വെള്ളിയാഴ്ച സംഘടിപ്പിച്ച ‘നമ്മ ബെംഗളൂരു-മികച്ച ഇൻഫ്രാസ്ട്രക്ചർ’ എന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷാ പരിശോധന പൂർത്തിയായാൽ ബൈയ്യപ്പനഹള്ളി- കെ.ആർ. പുരം മെട്രോ പാതയും ഉടൻ പ്രവർത്തനം തുടങ്ങുമെന്നും യശ്വന്ത് ചവാൻ പറഞ്ഞു. 2031-ഓടെ ബെംഗളൂരുവില്‍ 317 കിലോമീറ്റർ മെട്രോ പാത നിർമിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പുതിയ മെട്രോ പാതകൾ നിര്‍മിക്കുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
