ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി

ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. ചെക്ക് താരം ജാകൂബ് വാഡിൽജകാണ് ചാമ്പ്യൻ. പ്രതീക്ഷകളുടെ പരമാവധി ദൂരത്തേക്ക് കണ്ണുനട്ട് ജാവലിന്‍ എറിഞ്ഞ നീരജ് ചോപ്രയ്ക്ക് 0.44 മീറ്റര്‍ വ്യത്യാസത്തിലാണ് കിരീടം നഷ്ടമായത്. ഒളിമ്പിക്‌സിലെയും ലോകചാമ്പ്യൻഷിപ്പിലെയും ഇന്ത്യയുടെ അഭിമാന താരമായ നീരജ് ചോപ്ര ഡയമണ്ട് ലീഗ് ഫൈനലിൽ കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് യൂജിനില്‍ ഇറങ്ങിയത്.
83.80 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനം നേടിയത്. ചെക്ക് താരം ജാകൂബ് വാഡിൽജകാണ് ചാമ്പ്യൻ. 84.24 മീറ്റര്‍ ദൂരമെറിഞ്ഞാണ് ജാകൂബ് സ്വര്‍ണം നേടിയത്. ലോകത്തെ മികച്ച ആറ് താരങ്ങളും അണിനിരന്നതായിരുന്നു ചാമ്പ്യന്‍ഷിപ്പ് വേദി. ലോക ചാമ്പ്യൻഷിപ്പിലെ സ്വർണദൂരമായ 88.17 മീറ്റര്‍ ലക്ഷ്യമിട്ട് ഇറങ്ങിയ നീരജിന് ലക്ഷ്യത്തിന്‍റെ അടുത്തെത്താനായില്ല. ആദ്യ ഏറ് ഫൗളായി. തുടർന്ന് 83.80 മീറ്റർ, 81.37 മീറ്റർ. നാലാമത്തെ ഏറും ഫൗളായി. അഞ്ചാം ഏറ് 80.74 മീറ്ററും അവസാനത്തേത് 80.90 മീറ്ററും എറിഞ്ഞാണ് ഇന്ത്യയുടെ അഭിമാന താരം മത്സരം അവസാനിപ്പിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.