ബെംഗളൂരുവിൽ ബൈക്ക് ടാക്സി സർവീസ് പുനരാരംഭിച്ച് ഒല

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് ടാക്സി സർവീസ് പുനരാരംഭിച്ച് ഒല. പുനരാരംഭിച്ച ബൈക്ക് ടാക്സികൾ എല്ലാം ഇലക്ട്രിക് വാഹനമായ എസ് വൺ സ്‌കൂട്ടറായിരിക്കുമെന്ന് ഒല സ്ഥാപകനും സി.ഇ.ഒയുമായ ഭവീഷ് അഗർവാൾ അറിയിച്ചു. ആദ്യ 5 കിലോമീറ്ററിന് 25 രൂപയും 10 കിലോമീറ്ററിന് 50 രൂപയും ഉപയോക്താക്കളിൽ നിന്ന് ഈടാക്കും.
രാജ്യത്തുടനീളം ഈ സേവനം ഉടൻതന്നെ വ്യാപിപ്പിക്കുമെന്നും അഗർവാൾ പറഞ്ഞു. ബെംഗളൂരുവിൽ ബൈക്ക് ടാക്സികളുടെ സർവീസ് ഒല നേരത്തെയും പ്രവർത്തിപ്പിച്ചിരുന്നെങ്കിലും ഇതാദ്യമായാണ് ഇലക്ട്രിക് ബൈക്ക് ടാക്സികളുടെ സർവീസ് അവതരിപ്പിക്കുന്നത്. 2021 ജൂലൈയിൽ ഇലക്ട്രിക് ബൈക്ക് ടാക്സി നയം പുറത്തിറക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കർണാടക. എന്നാൽ ഇതുവരെ, സംസ്ഥാനത്ത് ബൈക്ക് ടാക്സി സർവീസ് ആരംഭിക്കാൻ സാധിച്ചിരുന്നില്ല. 2022 ഡിസംബറിൽ, കർണാടക ഗതാഗത വകുപ്പ് ഇരുചക്ര വാഹന വാടക കമ്പനിയായ ബൗൺസിന് ആദ്യ ഇ-ബൈക്ക് ടാക്‌സി ലൈസൻസ് നൽകിയെങ്കിലും കമ്പനി സേവനം ആരംഭിച്ചില്ല.
നിലവിൽ റാപിഡോയും ഊബറും നഗരത്തിൽ ഇലക്ട്രിക് ഇതര ബൈക്ക് ടാക്സി സർവീസ് നടത്തുന്നുണ്ട്. അതേസമയം കർണാടകയിൽ ബൈക്ക് ടാക്സികൾ നിരോധിക്കണമെന്ന് ബസ്, ടാക്സി, ചരക്ക് വാഹന യൂണിയനുകളെ പ്രതിനിധീകരിച്ച് ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
