കോടികൾ വിലയുള്ള യുദ്ധവിമാനം പറക്കലിനിടെ കാണാതായി

കോടികൾ വിലയുള്ള അമേരിക്കൻ നാവികസേനയുടെ യുദ്ധവിമാനം കാണാതായി. സേനയുടെ എഫ്-35 ലൈറ്റ്‌ണിംഗ് 2 ജെറ്റ് ആണ് ഞായറാഴ്‌ച ഉച്ചയോടെ നോർത്ത് ചാൾസ്റ്റണിന് മുകളിലായി കാണാതായത്. ഫെഡറൽ ഏവിയേഷൻ റെഗുലേറ്ററുകളുടെ സഹായത്തോടെ വിമാനത്തിനായി തെരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. വിവരം ലഭിക്കുന്നവർ അധികൃതരുമായി ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്.
വിമാനത്തിൽ നിന്ന് പൈലറ്റ് ഇജക്‌ട് ചെയ്തതിനുപിന്നാലെ ദക്ഷിണ കരോലിനയിൽ നിന്നാണ് വിമാനത്തെ കാണാതായത്. അനേകം ദശലക്ഷം ഡോളർ വിലപ്പിടിപ്പുള്ള വിമാനം കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം അമേരിക്കൻ സേന തേടിയിട്ടുണ്ട്.
ലോക്‌ഹീഡ് മാർട്ടിൻ എന്ന കമ്പനിയാണ് വിമാനത്തിന്റെ നിര്‍മാതാക്കള്‍. 80 ദശലക്ഷം ഡോളറാണ് വില. ലോകത്തെ തന്നെ ഏറ്റവും ശക്തമായ യുദ്ധവിമാനമാണ് അമേരിക്കയുടെ എഫ്-35. പറക്കുന്നതിനിടെ എന്തുകൊണ്ടാണ് പൈലറ്റ് ഇജക്‌ട് ചെയ്ത് പാരച്യൂട്ടിൽ രക്ഷപ്പെട്ടത് എന്നത് വ്യക്തമല്ല. സമീപത്തെ തടാകത്തിൽ വിമാനം മുങ്ങിപ്പോയോ എന്നതടക്കം സൈന്യം പരിശോധിക്കുന്നുണ്ട്. ചാൾസ്റ്റണിന് സമീപത്തെ രണ്ട് തടാകങ്ങളിൽ പരിശോധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
We’re working with @MCASBeaufortSC to locate an F-35 that was involved in a mishap this afternoon. The pilot ejected safely. If you have any information that may help our recovery teams locate the F-35, please call the Base Defense Operations Center at 843-963-3600.
— Joint Base Charleston (@TeamCharleston) September 17, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.