Follow News Bengaluru on Google news

ഹിന്ദുത്വ നേതാവിനെതിരെയുള്ള കൊലക്കുറ്റം റദ്ദാക്കാൻ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

ബെംഗളൂരു: കൊലക്കേസ് പ്രതിയായ ഹിന്ദുത്വ നേതാവിനെതിരെയുള്ള കേസുകൾ റദ്ദാക്കാൻ ഉത്തരവിട്ട് കർണാടക ആഭ്യന്തര വകുപ്പ്. മുസ്ലിം യുവാവിനെ കൊലപ്പെടുത്തുകയും ക്രമസമാധാന ലംഘനം നടത്തുകയും ചെയ്ത കേസിൽ ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത രാഷ്ട്ര സംരക്ഷണ പാദേ നേതാവായ പുനീത് കേരെഹള്ളിയെ മോചിപ്പിക്കാനും കേസ് റദ്ദാക്കാനുമാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.

മുസ്ലിം യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ആദ്യം അറസ്റ്റിലായ ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ- പ്രകോപന പോസ്റ്റുകൾ പങ്കുവയ്ക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ​ഗുണ്ടാ ആക്ട് പ്രകാരമായിരുന്നു രണ്ടാമത്തെ അറസ്റ്റ്. എന്നാൽ ​ഗുണ്ടാ നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്യാൻ മതിയായ കാരണമില്ലെന്നാണ് വകുപ്പ് പുറത്തിറക്കിയ ഉത്തരവിലെ വാദം. സംസ്ഥാന ഉപദേശക സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

പ്രതിയെ മോചിപ്പിക്കാൻ ബെം​ഗളൂരു സെൻട്രൽ ജയിൽ അധികൃതർക്കാണ് സർക്കാർ നിർദേശം നൽകിയത്. അടുത്ത കാലത്ത് ഇതാദ്യമായാണ് ഒരാളെ തടങ്കലിൽ വയ്ക്കണമെന്ന ആവശ്യം ഉപദേശക സമിതി തള്ളുന്നത്. ഉപദേശക സമിതി തീരുമാനത്തിനെതിരെ നീങ്ങാനുള്ള സാധ്യതയെക്കുറിച്ച് സിറ്റി പോലീസ് ഉടൻ നിയമോപദേശം തേടുമെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. കർണാടകയിലെ ഹാസൻ ജില്ലയിൽ നിന്നുള്ള പുനീതിനെതിരെ 2013നും 2023നും ഇടയിൽ 10 ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തത്.

സത്തനൂർ ഗ്രാമത്തിലെ കന്നുകാലി കച്ചവടക്കാരനായിരുന്ന ഇദ്രീസ് പാഷയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് പുനീത്. കേസിൽ ഏപ്രിൽ അഞ്ചിന് രാജസ്ഥാനിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. തുടർന്ന് മെയ് 16ന് ജാമ്യം ലഭിച്ചു. എന്നാൽ ജാമ്യത്തിൽ ഇറങ്ങിയിട്ടും, ഇയാൾ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രകോപനപരവും വിദ്വേഷം പരത്തുന്നതുമായ പോസ്റ്റുകൾ പങ്കുവയ്ക്കുന്നത് തുടർന്നിരുന്നു. ഇതോടെയാണ് ഗുണ്ടാ ആക്ട് പ്രകാരം വീണ്ടും അറസ്റ്റ് ചെയ്തതെന്ന് സിറ്റി പോലീസ് പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.