വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലി; മലയാളിയായ ഭർത്താവിനെതിരെ പരാതിയുമായി കർണാടക സ്വദേശിനി

ബെംഗളൂരു: വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലിയ മലയാളിയായ ഭർത്താവിനെതിരെ പരാതിയുമായി കർണാടക സ്വദേശിനി. ദക്ഷിണ കന്നഡ ജില്ലയിൽ താമസിക്കുന്ന യുവതി സുള്ള്യ പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്. വിദേശത്ത് ജോലി ചെയ്യുന്ന മലയാളിയായ ഭർത്താവ് അകാരണമായി വാട്സാപ്പ് വഴി തന്നെ മുത്തലാഖ് ചെയ്തതായാണ് യുവതിയുടെ പരാതി. ദമ്പതികൾക്ക് രണ്ട് പെൺമക്കളുമുണ്ട്.
തൃശൂർ സ്വദേശിയായ അബ്ദുൾ റഷീദാണ് ഇവരുടെ ഭർത്താവ്. ഏഴ് വർഷം മുമ്പായിരുന്നു ഇയാൾ ദക്ഷിണ കന്നഡ സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തത്. ഇതിനിടെ വിദേശത്തേക്ക് പോയ റഷീദ് യുവതിയെയും കൂടെ കൂട്ടിയിരുന്നു. യുവതി രണ്ടാമത് ഗർഭിണിയായപ്പോഴാണ് തിരികെ നാട്ടിലെത്തിച്ചത്. പിന്നീട് മുത്തലാഖ് നൽകുകയായിരുന്നുവെന്ന് യുവതി പരാതിയിൽ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Karnataka woman lodges complaint against triple talaq through WhatsApp #TripleTalaq https://t.co/UhIEOrpoTW
— Mathrubhumi English (@mathrubhumieng) September 18, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.