ചിരിച്ചുകൊണ്ട് പൂക്കൾ പറിച്ചാൽ 500 രൂപ പിഴ; വാണിംഗ് ബോർഡ് വൈറലാകുന്നു

ചെടികളിൽ നിന്നും പൂക്കൾ പറിക്കരുതെന്ന വാണിംഗ് ബോർഡ് പലയിടത്തും കാണാറുണ്ട്. എന്നിട്ടും പൂന്തോട്ടങ്ങളിലും പൊതുസ്ഥലങ്ങളിലുമൊക്കെയുള്ള ചെടികളിലെ പൂക്കൾ പലരും പറിക്കാറുണ്ട്. അത്തരക്കാർക്കായി ബെംഗളൂരു നഗരത്തിൽ പ്രത്യക്ഷപ്പെട്ട ഒരു വാണിങ്ങ് ബോർഡ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
കരിഷ്മ എന്നയാളാണ് സമൂഹമാധ്യമമായ എക്സിൽ ഈ വാണിങ്ങ് ബോർഡിന്റെ ചിത്രം പങ്കുവെച്ചത്. ‘ദയവായി പൂക്കൾ പറിക്കരുത്. ഞങ്ങൾ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. ചിരിച്ചുകൊണ്ട് പൂക്കൾ പറിക്കുന്നത് കണ്ട് പിടിക്കപ്പെട്ടാൽ 500 രൂപ പിഴ ഈടാക്കും’, എന്നാണ് വാണിംഗ് ബോർഡിൽ എഴുതിയിരിക്കുന്നത്. ഏറെ വ്യത്യസ്തമായ ഒരു വാണിങ്ങ് ബോർഡ് എന്ന അടിക്കുറിപ്പോടെയാണ് കരിഷ്മ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പൂക്കൾ പറിക്കുമ്പോൾ എങ്ങനെ ചിരിക്കാൻ തോന്നുന്നു എന്ന ചോദ്യമാകാം ഇതെന്നാണ് പോസ്റ്റിനു താഴെ നിരവധി പേർ കമന്റ് ചെയ്തത്. ബിബിഎംപിയാണ് ഈ ബോർഡ് സ്ഥാപിച്ചത്. സമാനമായ നോട്ടീസ് ബോർഡുകൾ ബെംഗളൂരുവിലെ പാർക്കുകളിൽ മുമ്പും പ്രത്യക്ഷപ്പെട്ടിരുന്നു.
Peak #Bengaluru: Warning sign for not plucking flowers come with an eerie twist that is anything but common#Viral #Trending #India https://t.co/yAclblRdQI
— News18.com (@news18dotcom) September 18, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.