ഗണേശ ചതുർത്ഥി; സുരക്ഷ ക്രമീകരണത്തിനായി നീന്തൽ വിദഗ്ധരെ നിയമിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വിപുലമായ ഗണേശചതുർത്ഥി ആഘോഷങ്ങൾ ഇന്ന്. ഗണേശോത്സവത്തിന് മുന്നോടിയായി നഗരത്തിലെ മുഴുവൻ മുന്നൊരുക്കങ്ങളും ബിബിഎംപി വിലയിരുത്തി. എല്ലാവിധ സുരക്ഷ സംവിധാനങ്ങളും നഗരത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഗണേശവിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതിനിടെ വെള്ളത്തിൽ വീണുള്ള അപകടങ്ങളൊഴിവാക്കാൻ 80 നീന്തൽ വിദഗ്ധരെയാണ് ബിബിഎംപി നിയോഗിച്ചിട്ടുള്ളത്.
വിഗ്രഹനിമജ്ജനം നടക്കുന്ന പ്രധാന തടാകങ്ങളായ അൾസൂർ, ഹെബ്ബാൾ, യദിയൂർ, സാങ്കി എന്നിവിടങ്ങളിലും വാർഡുതലങ്ങളിൽ ചടങ്ങുകൾ നടക്കുന്ന ജലാശയങ്ങളിലും നീന്തൽ വിദഗ്ധരുടെ സാന്നിധ്യമുണ്ടാകും. കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നയിടങ്ങളിൽ സിസിടിവി ക്യാമറകളും ബാരിക്കേഡുകളും സ്ഥാപിക്കാനും നിർദേശമുണ്ട്. സിറ്റി പോലീസ്, അഗ്നിരക്ഷ സേന, ബെസ്കോം ഉദ്യോഗസ്ഥരും സോൺ അടിസ്ഥാനത്തിൽ കർശന നിരീക്ഷണം നടത്തും.
ഗണേശ പന്തലുകൾക്കായി ഏകജാലക ക്ലിയറൻസ് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പന്തലുകൾ സ്ഥാപിക്കാൻ അവസാന നിമിഷ അനുമതി ആവശ്യമുള്ളവർ അതാത് പരിധിയിലെ പോലീസ് സ്റ്റേഷനുകളിലോ, ഏകജാലക കേന്ദ്രങ്ങളിലോ സന്ദർശിക്കേണ്ടതാണ്. ഏറെ പരിസ്ഥിതി സൗഹാർദമായി മാത്രമാണ് ഇത്തവണ ഗണേശ ചതുർത്ഥി ആഘോഷങ്ങൾ നടത്തുന്നത്. ഇതിനായി ബിബിഎംപി നേരത്തെ തന്നെ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. പ്ലാസ്റ്റർ ഓഫ് പാരിസ്, കെമിക്കൽ കളറുകൾ മുതലായവ ഉപയോഗിച്ചുള്ള ഗണേശ വിഗ്രഹങ്ങൾ ഇത്തവണ അനുവദിക്കില്ല. ഇവ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബിബിഎംപി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം നഗരത്തിൽ 50 രൂപമുതൽ വിലയുള്ള ഗണേശവിഗ്രഹങ്ങൾ ഇത്തവണ കടകളിലുണ്ട്. കളിമണ്ണുകൊണ്ട് നിർമിച്ച ചെറുഗണേശ വിഗ്രഹത്തിനാണ് 50 രൂപ. വലിപ്പം കൂടുന്നതിനനുസരിച്ച് വിലയിലും വർധനയുണ്ടാകും. ധാന്യങ്ങളിൽ നിർമിച്ച വിഗ്രഹങ്ങൾക്കും ഇന്ന് വിലയിൽ നേരിയ മാറ്റം ഉണ്ടായേക്കാം. വീടും പൂജാമുറികളും അലങ്കരിക്കാനുള്ള മാവില, വാഴ തുടങ്ങിയവയുടെ വിൽപ്പന അതിരാവിലെ തന്നെ നഗരത്തിൽ സജീവമാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.