ഗുരുദേവ ദർശനങ്ങൾക്ക് പ്രാധാന്യം നൽകുന്ന സംസ്ഥാനമാണ് കർണാടക- വെള്ളാപ്പള്ളി നടേശൻ

ബെംഗളൂരു: ഗുരുദേവ ദര്‍ശനങ്ങളുടെ പ്രചാരണത്തിന് പിന്തുണ നല്‍കുന്ന സംസ്ഥാനമാണ് കര്‍ണാടകയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി യോഗം ബെംഗളൂരു യൂണിയന്‍ തമ്മനഹള്ളിയിലെ എസ്.എന്‍.ഡി.പി. സ്‌കൂള്‍ ഗ്രൗണ്ടില്‍നടന്ന സംഘടിപ്പിച്ച ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
ഗുരുദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ള കാലമാണ് ഇപ്പോഴെന്നും അദ്ദേഹം പറഞ്ഞു. ഗുരുദേവ മന്ദിരങ്ങള്‍ നിര്‍മിക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ പണമനുവദിക്കുമ്പോള്‍ കേരളത്തില്‍ അത്തരം നീക്കങ്ങള്‍ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീ നാരായണീയ ദര്‍ശനത്തിന് എല്ലായിടങ്ങളിലും സ്വീകാര്യതയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി യുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിന് പുറത്തും വ്യാപിപ്പിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി.യുടെ പ്രവര്‍ത്തനങ്ങളെ മോശമായി ചിത്രീകരിക്കാന്‍ ഒട്ടേറെപ്പേര്‍ ശ്രമിച്ചെങ്കിലും ഇതിനെ അതിജീവിച്ച് കൂടുതല്‍ ശക്തമാകുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ തുഷാര്‍ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. കര്‍ണാടക കൃഷിവകുപ്പ് മന്ത്രി എന്‍. ചെലുവരായ സ്വാമി മുഖ്യാതിഥിയായി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഊര്‍ജവകുപ്പ് മന്ത്രി കെ.ജെ. ജോര്‍ജിന്റെയും സന്ദേശങ്ങള്‍ ചടങ്ങില്‍ വായിച്ചു. എസ്.എന്‍.ഡി.പി. യോഗം ബെംഗളൂരു യൂണിയന്‍ പ്രസിഡന്റ് എന്‍. ആനന്ദന്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി അഡ്വ. സത്യന്‍ പുത്തൂര്‍, പി.എം. നരേന്ദ്രസ്വാമി എം.എല്‍.എ., എസ്.എന്‍.ഡി.പി. യോഗം ദേവസ്വംസെക്രട്ടറി അരയാക്കണ്ടി സന്തോഷ്, ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ എന്‍. വത്സന്‍, പ്രീതി നടേശന്‍, ആഘോഷക്കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.