ആദിത്യ എല്‍ 1 ഭൂമിയുടെ ഭ്രമണപഥം വിട്ടു

ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ 1 പേടകം ഭൂമിക്കുചുറ്റുമുള്ള ഭ്രമണപഥത്തിൽനിന്ന് പുറത്തുകടന്നു. ട്രാൻസ് ലഗ്രാഞ്ച് പോയിന്റ് ഒന്നിലേക്ക് അയക്കാനുള്ള ഘട്ടം വിജയകരമായി പൂർത്തിയാക്കിയെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു. ഇന്ന് പുലർച്ചെ രണ്ടുമണിയോടുകൂടിയാണ് പ്രക്രിയ വിജയകരമായി പൂർത്തിയായത്.
വിക്ഷേപണശേഷം ഇതുവരെ ഭൂമിയെ വലംവെച്ചുകൊണ്ടിരിക്കുകയായിരുന്നു ആദിത്യ എൽ 1. നാലുതവണയായി ഭ്രമണപഥം ഉയർത്തൽ മാത്രമായിരുന്നു ഇതിനിടെ നടന്നത്. എന്നാൽ അതിന്റെ ലക്ഷ്യസ്ഥാനമായ ട്രാൻസ് ലഗ്രാഞ്ച് പോയിന്റ് 1-ലേക്കുള്ള യഥാർഥ യാത്ര ആരംഭിച്ചത് ഇന്ന് പുലർച്ചെ രണ്ടുമണിയോടുകൂടിയാണ്.
110 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന യാത്രയാണ് ഇനി ആദിത്യ എൽ വണ്ണിന് മുമ്പിലുള്ളത്. ഏകദേശം 15 ലക്ഷം കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കേണ്ടത്. ഈ ദൂരം സഞ്ചരിച്ച ശേഷമായിരിക്കും ലഗ്രാഞ്ച് പോയിന്റ് ഒന്നിലെത്തുക. ഇവിടെയെത്തിയശേഷം സൂര്യനെക്കുറിച്ചും ബഹിരാകാശത്തെ മറ്റു കണങ്ങളെക്കുറിച്ചുമുള്ള പഠനം നടത്തും. ഭൂമിയിൽനിന്ന് 50,000 കിലോമീറ്റർ അകലെ ബഹിരാകാശത്തുള്ള അയോണുകളെയും ഇലക്ട്രോണുകളെയും കുറിച്ചുള്ള പഠനവിവരം ആദിത്യ എൽ 1 ഇന്നലെ പുറത്തുവിട്ടിരുന്നു.
Aditya-L1 Mission:
Off to Sun-Earth L1 point!The Trans-Lagrangean Point 1 Insertion (TL1I) maneuvre is performed successfully.
The spacecraft is now on a trajectory that will take it to the Sun-Earth L1 point. It will be injected into an orbit around L1 through a maneuver… pic.twitter.com/H7GoY0R44I
— ISRO (@isro) September 18, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.