എഷ്യന്‍ ഗെയിംസ് ഫുട്‌ബോള്‍; ചൈനയോട് തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ

ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്ക് കനത്ത തോല്‍വി. ആതിഥേയരായ ചൈന ഇന്ത്യയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. ആദ്യ പകുതിയില്‍ ഒരു ഗോളിനു മുന്നില്‍ നിന്ന ചൈനയെ ആദ്യ പകുതി തീരും മുന്‍പ് മറുപടി നല്‍കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ഇന്ത്യ ചിത്രത്തിലേ ഇല്ലാതെ പോയി. രണ്ടാം പകുതിയില്‍ നാല് ഗോളുകളാണ് ചൈന ഇന്ത്യന്‍ പോസ്റ്റില്‍ അടിച്ചു കയറ്റിയത്.
16ാം മിനിറ്റില്‍ ചൈന ഗാവോ തിയാനിയിലൂടെ ലീഡ് സ്വന്തമാക്കി. എന്നാല്‍ മലയാളി താരം രാഹുല്‍ കെപിയുടെ ഒരു സോള്‍ ഗോള്‍ ആദ്യ പകുതിക്ക് പിരിയുന്നതിനു തൊട്ടുമുമ്പ് ഇന്ത്യക്ക് സമനില സമ്മാനിച്ചു.
രണ്ടാം പകുതിയില്‍ ഇന്ത്യയുടെ പ്രതിരോധം മുഴുവൻ പാളിപ്പോയി. 51ാം മിനിറ്റില്‍ ദായ് വെയ്ജുന്‍ ചൈനയെ വീണ്ടും മുന്നില്‍ കടത്തി. നാല് മിനുറ്റിനിടെ രണ്ട് ഗോളുകള്‍ കൂടി മടക്കി ചൈന ഇന്ത്യയുടെ തിരിച്ചു വരവ് ദുഷ്‌കരമാക്കി. 72, 76 മിനിറ്റുകളില്‍ താവോ ക്വിയാങ്‌ലോങ് ആണ് ഗോളുകള്‍ നേടിയത്. ഒടുവില്‍ കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ഫാങ് ഹാവോ പട്ടിക തികച്ചു. 70–ാം മിനിറ്റില്‍ ഫാങ് ഹാവോ പകരക്കാരനായി ഇറങ്ങിയതോടെയാണ് കളി മാറിയത്. താവോ ക്വിയാങ് നേടിയ രണ്ട് ഗോളുകളുടേയും വഴിയൊരുക്കിയത് ഫാങ് ഹാവോയായിരുന്നു. പിന്നാലെ താരം അവസാന ഗോളും വലയിലാക്കുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.