ആരാധകരുടെ ആവേശവും പിന്തുണയുമാണ് ലോകകപ്പ് നേടാനുള്ള ഊര്‍ജം; വിരാട് കോഹ്ലി

ആരാധകരുടെ ആവേശവും പിന്തുണയുമാണ് ലോകകപ്പ് നേടാനുള്ള ഊര്‍ജമെന്ന് ക്രിക്കറ്റ് താരം വിരാട് കോഹ്ലി. അടുത്തമാസം ആരംഭിക്കുന്ന ഏകദിന ലോകകപ്പിന് ഇന്ത്യയുടെ തയ്യാറെടുപ്പുകൾ നടക്കുകയാണ്. ഇതിനിടെയാണ് താരത്തിന്റെ പ്രതികരണം. 2013ല്‍ ധോണിക്ക് കീഴില്‍ ചാംപ്യന്‍സ് ട്രോഫി നേടിയ ശേഷം ഒരു ഐസിസി കിരീടം ഇന്ത്യക്ക് നേടാൻ കഴിഞ്ഞിട്ടില്ല. അന്ന് മത്സര വേദിയായത് ഇന്ത്യയായിരുന്നു. സമാനമായ ഒരു സുവര്‍ണാവസരമാണ് ഇന്ത്യക്ക് വന്നുചേര്‍ന്നിരിക്കുന്നത്. ഏകദിന ലോകകപ്പിന് ഇന്ത്യയാണ് വേദിയാകുന്നത്. വലിയൊരു അവസരമാണ് ഇന്ത്യ ടീമിന് വന്നിരിക്കുന്നത്. 2011ല്‍ എം എസ് ധോണിക്ക് കീഴിലാണ് ഇന്ത്യ അവസാനമായി ലോകകപ്പ് നേടിയത്. മൂന്നാം ലോകകപ്പ് ലക്ഷ്യം വച്ചാണ് ഇന്ത്യ ഇറങ്ങുന്നത്.
എന്നാൽ വരാനിരിക്കുന്ന ലോകകപ്പിനെ കുറിച്ചും 2011ലെ ഇന്ത്യൻ ലോകകപ്പിലെ ഓര്‍മകളും കോഹ്ലി പങ്കു വച്ചു. 2011ല്‍ ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ ടീമില്‍ അംഗമായിരുന്നു കോഹ്ലി. ഒരിക്കല്‍ കൂടി കപ്പെടുക്കാന്‍ സാധിക്കുമെന്നാണ് കോഹ്ലിയുടെ പ്രതീക്ഷ.
ലോകകപ്പ് ആരംഭിക്കാനിരിക്കെ ഇന്ത്യ ഫേവൈറ്റുകളുടെ ലിസ്റ്റില്‍ ഒന്നാമതാണ്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, പാകിസ്ഥാന്‍ എന്നിവര്‍ക്കും സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. ന്യൂസിലന്‍ഡിനെ എഴുതിത്തള്ളാനാവില്ല. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഇതേ അഭിപ്രായമാണ് പങ്കുവച്ചത്. ഒരു കൂട്ടം ആരാധകരാണ് ടീമിന്റെ ശക്തിയെന്നും അവരാണ് പ്രചോദനമെന്നും ജഡേജ വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.