ചൂടിനെ പ്രതിരോധിക്കാന്‍ ഉമ്മത്തിൻ കായ കഴിച്ച അമ്മയും മകനും ആശുപത്രിയില്‍

ചൂടിനെ പ്രതിരോധിക്കാന്‍ ഉമ്മത്തിൻ കായ കഴിച്ച അമ്മയേയും മകനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛത്തീസ്ഗഢിലാണ് സംഭവം. നിര്‍മ്മല വിശ്വകര്‍മ്മയും മകനായ ബാല്‍മുകുന്ദ് വിശ്വകര്‍മ്മയുമാണ് ആശുപത്രിയില്‍ കഴിയുന്നത്. ഉമ്മത്തിൻ കായ ഇരുവരും തങ്ങളുടെ ഭക്ഷണത്തിൽ ചേർത്ത് കഴിക്കുകയായിരുന്നു. ഇത് കഴിക്കുന്നത് ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് ചിലര്‍ ഇവരോട് പറഞ്ഞിരുന്നു.
തുടര്‍ന്നാണ് ഇരുവരും ഇത് കഴിച്ചത്. കായ കഴിച്ചതോടെ ഇരുവര്‍ക്കം തലകറക്കവും ക്ഷീണവും അനുഭവപ്പെട്ടു. ശരീരം മുഴുവന്‍ വേദനയും ഇവര്‍ക്ക് അനുഭവപ്പെട്ടിരുന്നു. അയല്‍വാസികള്‍ ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചത് കൊണ്ട് ഇരുവര്‍ക്കും മികച്ച പ്രാഥമിക ചികിത്സ നല്‍കാനായി. നിര്‍മ്മലയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ ബാല്‍മുകുന്ദിന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.
സോളനേസി വിഭാഗത്തില്‍പ്പെടുന്ന ഉഗ്രവിഷമുള്ള ഇനമാണ് ഉമ്മത്തിൻ കായ. ഇവയുടെ ഒമ്പത് വകഭേദവും വിഷമുള്ളതാണ്. ഇവ ശരീരത്തിലെത്തിയാല്‍ ശ്വാസതടസ്സം, ഹൃദയാഘാതം, പനി, മതിഭ്രമം, സൈക്കോസിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും. ചിലപ്പോള്‍ മരണം വരെ സംഭവിച്ചേക്കാമെന്നും വിദഗ്ധര്‍ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.