സൗദി വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസ്; യൂട്യൂബര്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് പോലീസ്

സൗദി വനിതയെ കൊച്ചിയിൽ ഹോട്ടലിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുട്യൂബർ ഷാക്കിർ സുബാൻ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കൊച്ചി സെൻട്രൽ പോലീസ് ആവശ്യപ്പെട്ടു. ഷാക്കിർ വിദേശ യാത്രയിലായതിനാൽ കേസ് നടപടികൾ മന്ദഗതിയിലാണ്. ഇയാൾ നാട്ടിലെത്തിയാൽ മാത്രമേ ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കാനാകൂ.
ഇതിനിടെ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
കൊച്ചിയിൽ തുടരുന്ന സൗദി യുവതിയുടെ മൊഴിയെടുക്കൽ ഈ ആഴ്ച നടന്നേക്കും. സെപ്റ്റംബർ 13-ന് എറണാകുളത്തെ ഹോട്ടലിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന 29-കാരി സൗദി യുവതിയുടെ പരാതിയിൽ ഷാക്കിറിനെതിരേ കഴിഞ്ഞ ദിവസമാണ് പോലീസ് കേസ് എടുത്തത്. ഹോട്ടലിൽ വെച്ച് ഷാക്കിർ സുബാൻ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും കടന്നുപിടിക്കാൻ ശ്രമിച്ചെന്നുമാണ് പരാതിയിലുള്ളത്.
എന്നാൽ, സൗദി യുവതി തന്റെ അടുത്ത് ജോലി അന്വേഷിച്ചാണ് എത്തിയതെന്നും ഹോട്ടലിൽ എത്തിയത് യുവതി ഒറ്റയ്ക്കല്ലെന്നും ഷാക്കിർ തന്റെ ഫെയിസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
