രണ്ടരക്കോടി രൂപയുടെ നാണയങ്ങളും നോട്ടുകളും കൊണ്ട് അലങ്കരിച്ച് ബെംഗളൂരുവിലെ ക്ഷേത്രം

ബെംഗളൂരു: ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് രണ്ടരക്കോടി രൂപയുടെ നാണയങ്ങളും നോട്ടുകളും കൊണ്ട് അലങ്കരിച്ച് ബെംഗളൂരുവിലെ ക്ഷേത്രം. നഗരത്തിലെ ജെപി നഗറിലുള്ള സത്യഗണപതി ക്ഷേത്രവും പരിസരവുമാണ് രണ്ടരക്കോടി രൂപ വിലമതിക്കുന്ന നാണയങ്ങളും കറൻസികളും കൊണ്ട് അലങ്കരിച്ചത്. ശ്രീ സത്യഗണപതി ഷിർദി സായി ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ക്ഷേത്രമാണിത്.
5 രൂപ, 10 രൂപ, 20 രൂപ എന്നിവയുടെ നാണയങ്ങൾ കൊണ്ടും 10, 20, 50, 100, 200, 500 എന്നിവയുടെ നോട്ടുകൾ കൊണ്ടുമാണ് ക്ഷേത്രം അലങ്കരിച്ചത്. ഇവയുടെ ആകെ മൂല്യം രണ്ടര കോടിയോളം വരുമെന്ന് ക്ഷേത്രം ട്രസ്റ്റിമാർ പറഞ്ഞു. 150 തോളം പേർ ചേർന്ന് ഒരു മാസം കൊണ്ടാണ് അലങ്കാരപ്പണികൾ പൂർത്തിയാക്കിയത്. ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ സിസിടിവി നിരീക്ഷണം അടക്കമുള്ള സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്ന് ട്രസ്റ്റിമാരിൽ ഒരാൾ പറഞ്ഞു.
നാണയങ്ങളും നോട്ടുകളും ഉപയോഗിച്ച് ഗണപതിയുടെ രൂപവും സൃഷ്ടിച്ചിട്ടുണ്ട്. ജയ് കർണാടക, നേഷൻ ഫസ്റ്റ്, വിക്രം ലാൻഡർ, ചന്ദ്രയാൻ, ജയ് ജവാൻ ജയ് കിസാൻ തുടങ്ങിയ വാക്കുകളും നാണയങ്ങൾ ഉപയോഗിച്ച് കലാപരമായ രീതിയിൽ നിർമിച്ചിട്ടുണ്ട്. ഇവ ഒരാഴ്ചത്തേക്ക് ഇവിടെ പ്രദർശിപ്പിക്കുമെന്നും ട്രസ്റ്റിമാരിൽ ഒരാൾ പറഞ്ഞു. തിങ്കളാഴ്ചയാണ് ബെംഗളൂരുവിലും കർണാടകയിലെ വിവിധ ഭാഗങ്ങളിലും ഗംഭീര ചടങ്ങുകളോടെ ഗണേശ ചതുർത്ഥി ഉത്സവത്തിന് തുടക്കം കുറിച്ചത്.
On the occasion of Ganesh Chathurthi, the Sathyaganapati Temple premises at JP Nagar here was adorned with coins and currency notes worth Rs 2.5 crore.#GaneshChaturthi https://t.co/xyzubZCNOT
— The Telegraph (@ttindia) September 18, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.