രണ്ട് ഭീകരരെ വധിച്ചു; അനന്ത്‌നാഗില്‍ ഏഴ് ദിവസം നീണ്ടുനിന്ന ഏറ്റ്മുട്ടല്‍ അവസാനിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ രണ്ടു ഭീകരരെ വധിച്ചതായി സൈന്യം. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ അനന്തനാഗിലെ നഗം കൊക്കേര്‍നാഗ് സ്വദേശിയും ലശ്്കര്‍ ഇ ത്വയ്ബ കമാന്‍ഡറുമായ ഉസൈര്‍ ഖാന്‍ ആണെന്ന് പോലീസ് എഡിജിപി വിജയകുമാര്‍ അറിയിച്ചു.
ഇയാളില്‍ നിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തു. വധിച്ച രണ്ടാമത്തെ ഭീകരന്‍ ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഇതോടെ അനന്ത്‌നാഗ് മേഖലയില്‍ ഏഴു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലാണ് അവസാനിച്ചത്.
ഉസൈര്‍ ഖാനൊപ്പം രണ്ടു വിദേശ ഭീകരര്‍ കൂടി ഉണ്ടായിരുന്നതായാണ് സൈന്യം സംശയിക്കുന്നത്. ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും, പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് എഡിജിപി വിജയകുമാര്‍ പറഞ്ഞു.
വേറെ ഭീകരര്‍ ഉണ്ടോയെന്ന് വ്യക്തതയില്ലാത്തതിനാല്‍, പ്രദേശവാസികള്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തേക്ക് പോകരുതെന്നും എഡിജിപി ആവശ്യപ്പെട്ടു. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഓഫീസര്‍മാര്‍ക്കും ഒരു സൈനികനും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
#WATCH | Anantnag: "The search operation will continue as many areas areas are still left…We would appeal to the public to not go there…We had the information about 2-3 terrorists. It's possible that we find the third body somewhere that's why we will complete the search… pic.twitter.com/XvexX56UAh
— ANI (@ANI) September 19, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.