Follow the News Bengaluru channel on WhatsApp

സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി; മുൻ കാമുകനെതിരെ പരാതിയുമായി അധ്യാപിക

ബെംഗളൂരു: സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് മുൻ കാമുകനെതിരെ പരാതിയുമായി അധ്യാപിക. കര്‍ണാടകയിലെ ചാമരാജ്നഗര്‍ ജില്ലയിലാണ് സംഭവം. സ്വകാര്യ വീഡിയോയുടെ പേരില്‍ മുന്‍ കാമുകനും സുഹൃത്തും ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ ആവശ്യപ്പെട്ടുവെന്നാണ് അധ്യാപികയുടെ പരാതി.

അധ്യാപികയുടെ സ്വകാര്യ വീഡിയോ കൈവശമുണ്ടെന്നും പത്തുലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഭീഷണി. പത്തുലക്ഷം രൂപ നല്‍കുന്നതിന് പുറമെ അധ്യാപിക തന്‍റെ ഭര്‍ത്താവുമായുള്ള ബന്ധം പിരിയണമെന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതിയിലുണ്ട്. വഴങ്ങിയില്ലെങ്കില്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചാമരാജ്നഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ ഇപ്പോൾ ഒളിവിലാണ്. ഏഴുവര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നു.

രണ്ടുവര്‍ഷം മുമ്പാണ് യുവതി ഇരുവരും തമ്മിലുള്ള ബന്ധം അവസാനിപ്പിച്ച് മറ്റൊരാളെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം പലതവണയായി യുവതിയോട് ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്നോടൊപ്പം വരാന്‍ യുവാവ് ആവശ്യപ്പെട്ടിരുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ചില്ലെങ്കില്‍ യുവതിയുടെ സ്വകാര്യ വീഡിയോ വൈറലാക്കുമെന്ന് നേരത്തെയും ഭീഷണിപ്പെടുത്തിയിരുന്നു.

ഇതിനിടയില്‍ അധ്യാപികയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും യുവാവ് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പത്തു ലക്ഷം രൂപ അടിയന്തരമായി നല്‍കണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു.

പണം നല്‍കിയില്ലെങ്കില്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിക്കുന്നതിനൊപ്പം സ്വകാര്യ വീഡിയോയിലെ ദൃശ്യങ്ങള്‍ ഫ്ലക്സടിച്ച് പ്രദേശത്ത് പ്രദര്‍ശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. യുവാവ് ഭീഷണി തുടര്‍ന്നതോടെയാണ് സൈബര്‍ പോലീസ് വിഭാഗത്തെ സമീപിച്ച് യുവതി പരാതി നല്‍കിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.