Follow News Bengaluru on Google news

ബെംഗളൂരു – ചെന്നൈ പാതയിൽ ബൈക്ക് സ്റ്റണ്ട് നടത്തിയ യൂട്യൂബർക്ക് പരുക്ക്

ബെംഗളൂരു – ചെന്നൈ പാതയിൽ ബൈക്ക് സ്റ്റണ്ട് നടത്തിയ പ്രമുഖ യൂട്യൂബർക്ക് പരുക്ക്. ഇരുചക്ര വാഹനങ്ങളുടെ പേരിൽ തമിഴ്നാട്ടിൽ കുപ്രസിദ്ധി നേടിയ ടിടിഎഫ് വാസൻ എന്ന യുവാവാണ് സൂപ്പർബൈക്കുമായി അപകടത്തിൽപെട്ടത്.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും വലിയ തോതിലാണ് പ്രചാരം നേടിയത്. കഴിഞ്ഞ ദിവസം കാഞ്ചീപുരത്തിനടുത്ത് ബെംഗളൂരു – ചെന്നൈ ഹൈവേയിലായിരുന്നു അഭ്യാസവും തുടർന്ന് അപകടവുമുണ്ടായത്. യൂട്യൂബ് സൂപ്പർബൈക്കറായ വാസൻ അദ്ദേഹത്തിന്റെ സുസുക്കി ഹയബൂസയിൽ അഭ്യാസപ്രകടനം നടത്തുന്നതിനിടെയായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം മഹാരാഷ്ട്രയിലേക്ക് റൈഡ് ആരംഭിച്ചതിനു പിന്നാലെയായിരുന്നു സംഭവം.

കാഞ്ചീപുരത്തിനു സമീപം ബാലുചെട്ടി സത്രം പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്. സൂപ്പർബൈക്കിൽ മുൻവീൽ ഉയർത്തി ദീർഘദൂരം സഞ്ചരിക്കുന്ന വാസന്റെ റീലുകൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധയാണ് നേടിയിരുന്നത്. ഇതേ വിധത്തിൽ മുൻവീൽ ഉയർത്തി സ്റ്റണ്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഹൈവേയിലെ സർവീസ് റോഡിന് സമീപമെത്തിയപ്പോൾ ഇയാൾ മുൻവീൽ ഉയർത്താൻ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. തുടർന്ന് ഒപ്പമുണ്ടായിരുന്ന കാർ മുന്നിലേക്ക് കയറുന്നതിനിടെ വാസൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് നാല് തവണ മലക്കം മറിഞ്ഞ് സമീപത്തേക്ക് തെറിച്ചുപോയി. വാസനും സമീപമുള്ള പുരയിടത്തിലേക്ക് തെറിച്ചുവീണു.

അപകടത്തെ തുടർന്ന് വാഹനത്തിൽ നിന്ന് വലിയ തോതിൽ പുക ഉയർന്നു. ഇയാൾ സ‍ഞ്ചരിച്ച 2023 മോഡൽ സുസുക്കി ഹയബൂസ പൂർണമായി തകർന്നു. 17 ലക്ഷം രൂപ വിലയുള്ള ഹയബൂസ കഴിഞ്ഞ ഏപ്രിലിലാണ് വാസൻ വാങ്ങിയത്. അപകടത്തെ തുടർന്ന് റാഷ് ഡ്രൈവിങ്ങിന് പോലീസ് കേസെടുത്തിട്ടുണ്ട്. 1340 സിസി ഇൻലൈൻ 4 സിലിണ്ടർ എൻജിനാണ് വാഹനത്തിനുള്ളത്. 190 എച്ച്പി – 150 എൻഎം ടോർക്ക് എന്നിങ്ങനെയാണ് വാഹനത്തിന്റെ പരമാവധി കരുത്ത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.