ബാങ്ക് ജീവനക്കാരെ ബന്ധിയാക്കി 8.5 കോടിയുടെ പണവും സ്വർണവും കവർന്നു

ചത്തീസ്ഗഡിൽ നാടിനെ നടുക്കിയ വമ്പൻ ബാങ്ക് കൊള്ള. ആക്സിസ് ബാങ്കിന്‍റെ ജഗദ്പൂർ ബ്രാഞ്ചിലാണ് കവർച്ച നടന്നത്. 7 പേർ അടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയതെന്നാണ് പ്രാഥമിക വിവരം. ബാങ്ക് ജീവനക്കാരെ ബന്ധിയാക്കിയ ശേഷമായിരുന്നു കവർച്ച നടത്തിയത്. 8.5 കോടിയുടെ പണവും സ്വർണവുമാണ് കവർച്ച നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്ന് പോലീസ് പറഞ്ഞു.
ഛത്തീസ്ഗഡിലെ ട്രായ്ഗഡ് ജില്ലയിലെ ആക്സിസ് ബാങ്കിന്‍റെ ജഗദ്പൂർ ബ്രാഞ്ചിൽ ചൊവ്വാഴ്ച രാവിലെ 8.45യോടെയാണ് കവർച്ചാസംഘം എത്തിയത്. രാവിലെ ബാങ്ക് തുറന്ന് മാനേജരും ജീവനക്കാരും തങ്ങളുടെ ദൈനംദിന ജോലികൾ ആരംഭിക്കുന്നതിനിടെയാണ് സംഭവം നടന്നത്. ഏഴ് പേരെടങ്ങുന്ന സംഘം ബാങ്കിനുള്ളിൽ കയറുകയും ജീവനക്കാരെ ബന്ദിയാക്കിയ ശേഷം ലോക്കറുകളുടെ താക്കോലുകൾ ബാങ്ക് മാനേജരോട് ചോദിച്ചു.
താക്കോൽ നൽകാൻ മാനേജർ വിസമ്മതിച്ചതോടെ സംഘം ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. കൊള്ള സംഘം ബാങ്ക് മാനേജരെ കത്തികൊണ്ട് കുത്തുകയും ശേഷം താക്കോൽ സംഘടിപ്പിച്ച അക്രമിസംഘം പണവും സ്വർണവും കവക്കുകയായിരുന്നു. ഈ സമയം ബാങ്കിലെത്തിയ ജീവനക്കാരെയും ഏതാനും ഇടപാടുകാരെയും കവർച്ചക്കാർ മുറിയിൽ ബന്ദികളാക്കി. കവർച്ചക്കാരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.