സുവർണ കർണാടക കേരളസമാജം ‘വര്‍ണ്ണങ്ങള്‍-2023’ ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം (എസ്‌കെകെഎസ്) കൊത്തനൂര്‍ സോണ്‍ സംഘടിപ്പിച്ച ‘വര്‍ണ്ണങ്ങള്‍-2023′ ഓണാഘോഷ പരിപാടി കൊത്തനൂരിലെ വിംഗ്‌സ് അരീനാസ് ഓഡിറ്റോറിയത്തില്‍ നടന്നു.
മഹാദേവപുര എം.എല്‍.എ മഞ്ജുള ലിംബാവലി, മുന്‍ മന്ത്രി അരവിന്ദ് ലിംബാവലി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ- സീരിയല്‍ താരം ശ്രുതി ലക്ഷ്മി മുഖ്യാതിഥി ആയിരുന്നു. കൊത്തനൂര്‍ സോണ്‍ ചെയര്‍മാന്‍ ടോണി കടവില്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാൻ രാജേഷ് ടി നായര്‍ സ്വാഗതം പറഞ്ഞു.
സോണ്‍ കണ്‍വീനര്‍ ദിവ്യരാജ്, സംസ്ഥാന, ജില്ലാ ഭാരവാഹികളായ കെ.പി.ശശിധരന്‍, കെ.ജെ. ബൈജു, രാജന്‍ ജേക്കബ്, സന്തോഷ് തൈക്കാട്ടില്‍, തങ്കം ജോഷി, അനീഷ് മറ്റത്തില്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് നടന്നവിവിധ കലാ പരിപാടികള്‍ക്കും വിഭവ സമൃദ്ധമായ ഓണസദ്യയ്ക്കും ആയിരക്കണക്കിന് ആളുകള്‍ പങ്കാളികളായി. ശ്രുതി ലക്ഷ്മി നയിച്ച മെഗാ ഷോയും,’വൈറല്‍ ഹാര്‍മോണിയം താരം’ ശരണ്‍ അവതരിപ്പിച്ച സംഗീത പരിപാടിയും, ശിങ്കാരിമേളവും
അരങ്ങേറി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.