ബന്നാർഘട്ട പാർക്കിൽ പുള്ളിപ്പുലികൾക്ക് പിന്നാലെ മാനുകളെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ ബന്നാർഘട്ട ദേശീയോദ്യാനത്തിൽ പുള്ളിപ്പുലികൾക്ക് പിന്നാലെ 13 മാനുകളെയും ചത്തനിലയിൽ കണ്ടെത്തി. മാനുകളിൽ ചിലത് ഹൃദയസ്തംഭനംമൂലമാണ് ചത്തതെന്നും മറ്റുള്ളവ തമ്മിൽ ഏറ്റുമുട്ടി ചത്തതാണെന്നും പാർക്ക് അധികൃതർ പറഞ്ഞു.
ഓഗസ്റ്റ് 17-ന് ബെംഗളൂരുവിലെ സെന്റ് ജോൺസ് കോളേജ് വളപ്പിൽനിന്ന് 37 മാനുകളെ പിടികൂടി ബന്നാർഘട്ട പാർക്കിലെത്തിച്ചിരുന്നു. ഇവയെ പത്തുദിവസം ക്വാറന്റീനിൽ പാർപ്പിച്ചശേഷം സഫാരി ഭാഗത്ത് തുറന്നുവിട്ടു. ഇവയുടെ കൂട്ടത്തിലുള്ള മാനുകളെയാണ് ചത്തനിലയിൽ കാണപ്പെട്ടത്. പുതിയ പരിസ്ഥിതിയുമായി പൊരുത്തപ്പെടാനാകാതെ വന്നതാണ് അസുഖബാധയിലേക്ക് നയിച്ചതെന്ന് കരുതുന്നതായി പാർക്ക് എക്സിക്യുട്ടീവ് ഡയറക്ടർ സൂര്യ സെൻ പറഞ്ഞു.
പാൻലൂക്കോപീനിയ വൈറസ് ബാധയെത്തുടർന്ന് പാർക്കിലെ ഏഴ് പുള്ളിപ്പുലിക്കുഞ്ഞുങ്ങൾ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഓഗസ്റ്റ് 22-നാണ് പാർക്കിൽ വൈറസ് ബാധ പടർന്നുതുടങ്ങിയത്. ചത്ത മാനുകൾക്ക് വൈറസ് ബാധയുണ്ടോയെന്ന് പരിശോധിക്കുമെന്നും സൂര്യ സെൻ വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.