ഡെങ്കിപ്പനി പ്രതിരോധം; മാർഗനിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

ബെംഗളൂരു : സംസ്ഥാനത്ത് ഡെങ്കിപ്പനി പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. രണ്ടുമാസമായി സംസ്ഥാനത്തെ ആശുപത്രികളിൽ ഡെങ്കിപ്പനി ബാധിച്ചെത്തുന്നവരുടെ എണ്ണം വർധിച്ചതോടെയാണ് നിർദേശം പുറപ്പെടുവിക്കാൻ വകുപ്പ് തീരുമാനിച്ചത്.
സംസ്ഥാനത്തെ ആശുപത്രികളിൽ ഡെങ്കിപ്പനി കൈകാര്യം ചെയ്യാനാവശ്യമായ സൗകര്യമൊരുക്കാനും ആരോഗ്യവകുപ്പ് നിർദേശം നൽകി. കൊതുകുകടി തടയാൻ കൈകളും കാലുകളും പൂർണമായും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാനും നിർദേശമുണ്ട്. വീടുകളുടെ ജനലും വാതിലും കൊതുകുവല ഉപയോഗിച്ച് അടയ്ക്കുക, കൊതുകുവളരുന്നത് തടയാൻ വീടിന്റെ പരിസരങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുക, കുടിവെള്ള ടാങ്കുകൾ ശുചിയായി സൂക്ഷിക്കുക, വീടുകളിലുപയോഗിക്കുന്ന എയർകൂളറുകളിലെ വെള്ളം നിശ്ചിത ഇടവേളകളിൽ മാറ്റുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.
ഡെങ്കിപ്പനി ലക്ഷണങ്ങൾ കാണുകയാണെങ്കിൽ സ്വയം ചികിത്സ നടത്താതെ ആശുപത്രിയിലെത്തണമെന്നും കർശന നിർദേശമുണ്ട്. ഡോക്ടറുടെ അനുമതിയില്ലാതെ പനിക്കുള്ള ഗുളികകളും മറ്റും ഉപയോഗിക്കരുതെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കി. കഴിഞ്ഞ രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് 7,000-ത്തോളം പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സതേടിയത്. ഇതിൽ 80 ശതമാനവും ബെംഗളൂരുവിൽ നിന്നുള്ളവരാണ്. പനി ബാധിച്ചെങ്കിലും ചികിത്സതേടാത്തവരും ഏറെയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. നഗരത്തിൽ ആശ വർക്കർമാരുടെ നേതൃത്വത്തിൽ നിലവിൽ ഡെങ്കിപ്പനി ബോധവത്കരണം നടന്നുവരുകയാണെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.