ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഇന്ത്യയ്ക്ക് ജയം

ഏഷ്യാ ഗെയിംസ് ഫുട്‌ബോള്‍ ഗ്രൂപ്പ് മത്സരത്തില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് ഇന്ത്യയ്ക്ക് വിജയം. 85-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ പെനാല്‍റ്റി ഗോളാണ് ഇന്ത്യയ്ക്ക് വിജയവഴി തുറന്നത്.
ജയത്തോടെ ആദ്യ മത്സരത്തില്‍ ചൈനയോടേറ്റ കനത്ത തോല്‍വിയില്‍ നിന്ന് ഇന്ത്യയ്ക്ക് ആശ്വാസമായി. മത്സരത്തിന്റെ 83-ാം മിനിറ്റില്‍ ഇന്ത്യന്‍ താരം ബ്രൈസ് മിറാന്‍ഡയെ ബംഗ്ലദേശ് ക്യാപ്റ്റൻ റഹ്‌മത് വീഴ്ത്തിയതിനെത്തുടര്‍ന്നാണ് ഇന്ത്യയ്ക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചത്. കിക്ക് എടുത്ത ഇന്ത്യൻ നായകനു പിഴച്ചില്ല. മത്സരം അവസാനിക്കുന്നതുവരെ ലീഡ് നിലനിർത്തിയതോടെ ജയം ഇന്ത്യയ്ക്കൊപ്പം.
ഏഷ്യൻ ഗെയിംസ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ ചൈനയ്‌ക്കെതിരെ 5–1ന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഈ വിജയത്തിലൂടെ ഇന്ത്യ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി. സെപ്റ്റംബര്‍ 24ന് നടക്കുന്ന അടുത്ത മത്സരത്തില്‍ മ്യാന്‍മറാണ് ഇന്ത്യയുടെ എതിരാളികൾ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.