ജനങ്ങളുമായി ആശയവിനിമയം നടത്താൻ വാട്സാപ്പ് ചാനൽ ആരംഭിച്ച് കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: ജനങ്ങളുമായുള്ള ആശയവിനിമയത്തിനായി വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. അടുത്തിടെയാണ് സിദ്ധരാമയ്യ, കര്‍ണാടക മുഖ്യമന്ത്രി എന്ന പേരില്‍ ഒരു വാട്സാപ്പ് ചാനല്‍ ആരംഭിച്ചത്. കഴിഞ്ഞ ആഴ്ചയാണ് വാട്സാപ്പ് ചാനല്‍ എന്ന ആശയം പരീക്ഷിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയത്. ഇതിനകം ചാനലിന് 50,000-ത്തിലധികം ഫോള്ളോവേഴ്സ് ഉണ്ട്.
ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ സര്‍ക്കാരിന്റെ ദൈനംദിന സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി ഭരണം കൂടുതല്‍ സുതാര്യമാക്കുകയാണ് ചാനലിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
വാട്സാപ്പ് ചാനല്‍ വിഭാഗത്തില്‍ കര്‍ണാടക മുഖ്യമന്ത്രി എന്ന് സെര്‍ച്ച് ചെയ്താൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചാനല്‍ സബ്‌സ്‌ക്രബ് ചെയ്യാനും കഴിയും. മുഖ്യമന്ത്രിയുടെ ദൈനംദിന യോഗങ്ങളെയും പരിപാടികളെയും കുറിച്ചുള്ള വിവരങ്ങള്‍ ഈ ചാനല്‍ നൽകും. സോഷ്യല്‍ മീഡിയയെ എല്ലാ തരത്തിലും നല്ല രീതിയിൽ ഉപയോഗിച്ച് ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താനാണ് ശ്രമിക്കുന്നതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
