കേരള സമാജം ബാംഗ്ലൂര്‍ കന്റോണ്‍മെന്റ് സോണ്‍ പൊന്നോണ സംഗമം 2023 സെപ്തംബര്‍ 24 ന്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജം കന്റോണ്‍മെന്റ് സോണ്‍ ഓണാഘോഷം പൊന്നോണ സംഗമം 2023 ഞായറാഴ്ച, സെപ്തംബര്‍ 24 ന് വസന്തനഗറിലുള്ള ഡോ. ബി ആര്‍ അംബേദ്കര്‍ ഭവനില്‍ വെച്ചു നടക്കും. കര്‍ണാടക നഗരവികസനമന്ത്രി ബൈരതി സുരേഷ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈസ് സോണ്‍ ശശിധരന്‍ പി പി അധ്യക്ഷത വഹിക്കും. കേരള സാംസ്‌കാരിക യുവജന ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ മുഖ്യാതിഥിയാകും.
ബെംഗളൂരു സെന്‍ട്രല്‍ എം.പി പി.സി. മോഹന്‍,ശാന്തിനഗര്‍ എം.എല്‍.എ. എന്‍ ഹാരിസ്, എ സി ശ്രീനിവാസ് എം.എല്‍.എ., ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, വി എസ് എ. സ്ട്രാറ്റജിക് എം ഡി ഡോ. വിജയകുമാര്‍, കസ്റ്റംസ് അഡിഷണല്‍ കമ്മീഷണര്‍ പി ഗോപകുമാര്‍ ഐ ആര്‍ എസ്, കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി റജി കുമാര്‍, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍, ഓണ സദ്യ, സിനിമ താരവും പിന്നണി ഗായകനുമായ നാദിര്‍ഷയും സംഘവും അവതരിപ്പിക്കുന്ന മെഗാ ഗാനമേള എന്നിവ നടക്കുമെന്ന് ആഘോഷ കമ്മറ്റി ചെയര്‍മാന്‍ വി മുരളീധരന്‍ സോണ്‍ കണ്‍വീനര്‍ ഹരികുമാര്‍ ജി എന്നിവര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്: 96866 65995, 87926 87607
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
