ഒക്ടോബർ ഒന്ന് വരെ മദ്യവിൽപനക്ക് നിരോധനം ഏർപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രകൾ കണക്കിലെടുത്ത്, വിവിധയിടങ്ങളിൽ മദ്യവില്പനക്ക് നിരോധനം ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ അറിയിച്ചു. ഒക്ടോബർ ഒന്ന് വരെയാണ് നിരോധനം. ബാറുകൾ, റെസ്റ്റോറന്റുകൾ, വൈൻ ഷോപ്പുകൾ, പബ്ബുകൾ, മൈസൂരു സെയിൽസ് ഇന്റർനാഷണൽ ലിമിറ്റഡ് (എംഎസ്ഐഎൽ) ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിലെ മദ്യവിൽപ്പനയാണ് നിരോധിച്ചതെന്ന് കമ്മീഷണർ വ്യക്തമാക്കി. എന്നാൽ നഗരത്തിൽ സിഎൽ 4, സിഎൽ 6എ ലൈസൻസുകളുള്ള സ്ഥാപനങ്ങൾക്ക് ഉത്തരവ് ബാധകമല്ല.
ജെസി നഗർ, ആർടി നഗർ, ഹെബ്ബാൾ, സഞ്ജയ്നഗർ, ഡിജെ ഹള്ളി, കെജി ഹള്ളി, ഗോവിന്ദപുര, ബാനസവാഡി, രാമമൂർത്തി നഗർ, ഹെന്നൂർ, കൊമേഴ്‌സ്യൽ സ്ട്രീറ്റ്, ശിവാജിനഗർ, ഭാരതിനഗർ, പുലകേശി നഗർ, ഹലസുരു, കോത്തന്നൂർ, അമൃതഹള്ളി, സമ്പിഗേഹള്ളി, വിദ്യാരണ്യപുര, യെലഹങ്ക, കൊടിഗെഹള്ളി, ഹൈഗ്രൗണ്ട് പോലീസ് സ്റ്റേഷൻ പരിധി എന്നിവിടങ്ങളിലാണ് മദ്യനിരോധനം ഏർപ്പെടുത്തുക.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
