കണക്കുതീർത്ത് മഞ്ഞപ്പട; ഐഎസ്എല്ലിൽ ആദ്യകളിയിൽ വിജയം സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിന്റെ ആദ്യ മത്സരത്തിൽ ബാംഗ്ലൂർ എഫ് ക്കെതിരെ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബാംഗ്ലൂരിന്റെ തകർത്തെറിഞ്ഞ ബ്ലാസ്റ്റേഴ്‌സ് മുൻ പരാജയത്തിന്റെ കണക്ക് തീർത്തത്.
കളിയുടെ തുടക്കം മുതൽ തന്നെ പന്തടക്കത്തിലും ആക്രമണ ശൈലിയിലും ഒരു പടി മുന്നിലായിരുന്നു ടീം ബ്ലാസ്റ്റേഴ്സ്. രണ്ടാം മിനുട്ടിൽ തന്നെ മലയാളി താരം മുഹമ്മദ് ഐമേനിലൂടെ നടത്തിയ ആദ്യ മുന്നേറ്റം, ബാംഗ്ലൂർ എഫ്സിയെ പതിയെ പ്രതിരോധത്തിലേക്ക് ചുവടു മാറ്റിച്ചു. ഒടുവിൽ അമ്പത്തിരണ്ടാം മിനുട്ടിൽ ബ്ലാസ്റ്റേഴ്സ് അക്കൗണ്ട് തുറന്നു. ബാംഗ്ലൂർ എഫ്സിയുടെ മധ്യനിര താരം കെസിയ വീന്‍ഡോര്‍പ്പിന്റെ ഓൺ ഗോളാണ് അതിന് വഴിയൊരുക്കിയത്.
68 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് ക്യാപ്ടൻ അഡ്രിയാൻ ലുണയും ടീമിന് തൻ്റെ സംഭാവന നൽകി. ബാംഗ്ലൂർ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിൽ നിന്ന് ലഭിച്ച പന്ത് ഗോളാക്കി മാറ്റാൻ ലൂണയ്ക്ക് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. പ്രതിരോധത്തിലെ പിഴവിനെ പഴിച്ച് മുന്നേറിയ ബാംഗ്ലൂർ എഫ്സി നടത്തിയ നീക്കം ഒടുവിൽ 69 ആം മിനുട്ടിൽ കർട്ടിസ് മെയിനിലുടെ ആണ് ഫലം കണ്ടത്. ഒക്ടോബർ ഒന്നിന് ആണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം. ജംഷഡ്പൂർ എഫ്സിയാണ് എതിരാളികൾ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
