മല്ലു ട്രാവലറെ കിക് ചുമതലകളിൽ നിന്ന് നീക്കി; ഷിയാസ് കരീമിനെയും മാറ്റിനിർത്തും

ലൈംഗികാരോപണം നേരിടുന്ന പശ്ചാത്തലത്തിൽ മല്ലു ട്രാവലർ എന്ന പേരിലറിയപ്പെടുന്ന വ്‌ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് കമ്മ്യൂണിറ്റിയുടെ (കിക്) എല്ലാ ചുമതലകളിൽ നിന്നും നീക്കി. കമ്മ്യൂണിറ്റിയുടെ പ്രതിനിധികൾ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഷാക്കിര്‍ സുബ്ഹാൻ കമ്മ്യൂണിറ്റിയുടെ വൈസ് പ്രസിഡന്റായിരുന്നു. ആ ചുമതലയിൽനിന്ന് അദ്ദേഹത്തെ നീക്കി. കമ്മ്യൂണിറ്റിക്കുള്ളിലെ ആഭ്യന്തര സെൽ നടത്തിയ അന്വേഷണത്തിൽ പിന്നാലെയാണ് ചുമതലകളിൽ നിന്ന് നീക്കിയുള്ള നടപടി. പരാതി സത്യമെന്ന് തെളിഞ്ഞാൽ നിയമനടപടിയിലേക്ക് കടക്കുമെന്നും വ്യാജമാണെന്ന് തെളിഞ്ഞാൽ നിയമനടപടിക്കായി ഒപ്പമുണ്ടാകുമെന്നും കമ്മ്യൂണിറ്റി അറിയിച്ചു.
മറ്റൊരു പീഡനാരോപണം നേരിട്ട ഷിയാസ് കരീമിനെയും മാറ്റി നിർത്താനാണ് തീരുമാനം. നിലവിൽ ഷിയാസ് കമ്മ്യൂണിറ്റിയിൽ അംഗമല്ല. എന്നാൽ സെലിബ്രിറ്റിയെന്ന നിലയിൽ കമ്മ്യൂണിറ്റിയുടെ ഒരു പരുപാടിയിലും ഷിയാസിനെ ഇനി പങ്കെടുപ്പിക്കേണ്ട എന്നാണ് തീരുമാനം. സൗദി അറേബ്യന്‍ യുവതിയാണ് മല്ലു ട്രാവലറിനെതിരെ പീഡന പരാതിയുമായി രംഗത്തെത്തിയത്. ഇന്‍റര്‍വ്യു ചെയ്യാനെത്തിയ സമയത്ത് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. പരാതിയെത്തുടര്‍ന്ന് സുബാനെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.