വയനാട് നിന്ന് കാണാതായ യുവതിയെയും അഞ്ച് മക്കളേയും കണ്ടെത്തി

വയനാട് കമ്പളക്കാട് നിന്ന് കാണാതായ അമ്മയെയും അഞ്ച് മക്കളെയും കണ്ടെത്തി. ഗുരൂവായൂര്‍ പടിഞ്ഞാറെ നടയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി. ഇവര്‍ തൃശൂരിലുള്ളതായി നേരത്തെ പോലീസിനു വിവരം ലഭിച്ചിരുന്നു. ഷൊര്‍ണൂരിലുള്ള ബന്ധുവില്‍ നിന്നും പണം വാങ്ങിയ ശേഷമാണ് ഇവര്‍ തൃശൂരിലേക്ക് തിരിച്ചതെന്നും പോലീസ് വ്യക്തമാക്കി.
കമ്പളക്കാട് കൂടോത്തുമ്മലില്‍ താമസിക്കുന്ന വിമിജ മക്കളായ വൈഷ്ണവ് (12), വൈശാഖ് (11), സ്‌നേഹ (9) അഭിജിത്ത് (5) ശ്രീലക്ഷ്മി (4) എന്നിവരെയാണ് ഈ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായത്. ഫറോക്ക്, രാമനാട്ടുകര, കണ്ണൂര്‍, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ ഇവര്‍ പോയതിന് ശേഷമാണ് ഗുരുവായൂരില്‍ എത്തിയതെന്നാണ് പോലീസ് പറയുന്നത്. കുടുംബ പ്രശ്‌നം മൂലമാണ് നാടുവിട്ടതെന്ന് യുവതി പോലീസിനോട് പറഞ്ഞു. ഭര്‍ത്താവും ബന്ധുക്കളും തന്നെയും കുട്ടികളെയും മര്‍ദ്ദിച്ചുവെന്ന് യുവതി ആരോപിക്കുന്നു.
മര്‍ദനത്തെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് നാടുവിട്ടത്. ഫറൂക്കിലെയും ഷൊര്‍ണൂരിലെയും ബന്ധുക്കളുടെ വീടുകള്‍ സന്ദര്‍ശിച്ചു. വയനാട്ടില്‍ നിന്നും പറശ്ശിനിക്കടവിലേക്കും അവിടെനിന്ന് ഫറൂക്കിലേക്കും പോയി. പിന്നീട് ഫറോക്കില്‍ നിന്ന് പറശ്ശിനിക്കടവിലേക്കും അവിടെ നിന്ന് ഷോര്‍ണൂരിലെ ബന്ധുവിന്റെ വീട്ടിലേക്കും അവിടെനിന്ന് തൃശ്ശൂരില്‍ എത്തിയശേഷം ബസ് മാര്‍ഗ്ഗമാണ് ഗുരുവായൂരില്‍ എത്തിയത്.
ചേളാരിയിവെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീടുവിട്ടിറങ്ങിയതെന്ന് ഭര്‍ത്താവും ബന്ധുക്കളും പറഞ്ഞിരുന്നു. യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ബന്ധുക്കളും പോലീസും ശ്രമിച്ചിരുന്നെങ്കിലും അത് സാധിച്ചിരുന്നില്ല.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.