ബെംഗളൂരുവിലെ തിരക്കേറിയ റോഡുകളിൽ പ്രവേശിക്കാൻ അധിക നികുതി ഏർപ്പെടുത്തിയേക്കും

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ തിരക്കേറിയ റോഡുകളിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് വിദേശ മാതൃകയില്‍ അധിക നികുതി ഈടാക്കാനുള്ള ആസൂത്രണ വകുപ്പിന്റെ നിര്‍ദേശം സര്‍ക്കാറിന്റെ പരിഗണനയിലെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക ശക്തിയാക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സമഗ്ര റിപ്പോര്‍ട്ടിന്റെ ഭാഗമാണ് ഈ നിര്‍ദ്ദേശമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരക്കേറിയ പാതകളില്‍ വാഹന പ്രവേശനത്തന് അധിക തുക ഈടാക്കുകവഴി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനാകുമെന്നും ഇതുവഴി ഗതാഗത കുരുക്ക് ഒഴുവാക്കാനാകുമെന്നുമാണ് ആസൂത്രണവകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന അധികവരുമാനം നഗരത്തിലെ പാതകളുടെ വികസനത്തിന് ഉപയോഗപ്പെടുത്താമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗതാഗത കുരുക്ക് ഏറ്റവും കൂടുതലുള്ള രാവിലെയും വൈകുന്നേരങ്ങളിലുമാത്രമായിരിക്കും ഇത്തരത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുക. ബെല്ലാരി റോഡ്, തുമകൂരു റോഡ്, മഗഡി റോഡ്, മൈസൂരു റോഡ്, കനകപുര റോഡ്, ബെന്നാര്‍ഘട്ട റോഡ്, ഹൊസൂര്‍ റോഡ്, ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡ്, ഓള്‍ഡ് മദ്രാസ് റോഡ് എന്നിങ്ങനെ നഗരത്തിലെ ഏറ്റവും തിരക്കേറിയ ഒമ്പത് പാതകളില്‍ ഇത് നടപ്പാക്കണമെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം. വാഹനങ്ങളിലെ ഫാസ്റ്റ്ടാഗ് വഴി തുകയീടാക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റോഡുകള്‍ ഉപയോഗിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് സമാന്തരറോഡുകളിലൂടെ സഞ്ചരിക്കാം.
മുംബൈ, ഡല്‍ഹി അടക്കമുള്ള രാജ്യത്തെ വാഹനതിരക്കേറിയ നഗരങ്ങളില്‍ അധിക നികുതി ഈടാക്കാനുള്ള നിര്‍ദേശങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നുവെങ്കിലും എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ സര്‍ക്കാര്‍ ഉപേക്ഷിക്കുകയായിരുന്നു. വിദേശ നഗരങ്ങളായ ലണ്ടന്‍, സ്റ്റോക്ക് ഹോം, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ ഈ സംവിധാനം നിലവിലുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
