കാവേരി വിഷയത്തിൽ പ്രതിഷേധം ശക്തമാകുന്നു; ബെംഗളൂരുവിൽ 26ന് ബന്ദ് പ്രഖ്യാപിച്ചു

ബെംഗളൂരു: കാവേരി വിഷയത്തിൽ കർണാടകയിൽ പ്രതിഷേധം ശക്തമാകുന്നു. തമിഴ്നാടിന് 5000 ഘനയടി വെള്ളം വിട്ടുകൊടുക്കുമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 26ന് ബെംഗളൂരുവിൽ ബന്ദ് പ്രഖ്യാപിച്ചു. 300ലധികം കന്നഡ, കർഷക സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
പ്രതിഷേധക്കാർ ടൗൺ ഹാളിൽ നിന്ന് മൈസൂരു ബാങ്ക് സർക്കിളിലേക്ക് മാർച്ച് ചെയ്യുകയും തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കർണാടക സർക്കാരിന് നിവേദനം സമർപ്പിക്കുകയും ചെയ്യുമെന്ന് ആക്‌ടിവിസ്‌റ്റും ആം ആദ്‌മി പാർട്ടി (എഎപി) നേതാവുമായ മുഖ്യമന്ത്രി ചന്ദ്രു പറഞ്ഞു. തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുനൽകുന്നത് തടയുക, വിഷയത്തിൽ നിയമസഭാ സമ്മേളനം വിളിക്കുക എന്നിവയാണ് ആവശ്യങ്ങളിൽ ചിലതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കാവേരി വിഷയത്തിന് രാഷ്ട്രീയ നിറം നൽകാനാണ് ചിലർ ശ്രമിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചു. കർണാടകയിലെ കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് സർക്കാർ ഇവിടെയുള്ളത്. ആരും നിയമം കൈയ്യിലെടുക്കരുതെന്നും ശിവകുമാർ ആവശ്യപ്പെട്ടു. ബെംഗളൂരുവിൽ പ്രഖ്യാപിച്ച ബന്ദ് അനാവശ്യമാണെന്നും ബന്ദിനെതിരെ സർക്കാർ നടപടികൾ സ്വീകരിക്കുമെന്നും ശിവകുമാർ മുന്നറിയിപ്പ് നൽകി.
Call for B’luru Bandh on Sept 26, DCM @DKShivakumar says BJP-JDS is politicising #CauveryWater issue. Conduct board exams for Class 9 & PU students in 2023-24 : K’taka edu dept.
Reporter: @NamrataSindwani
Camera & Edit: @ShashidharNIE pic.twitter.com/ym9tPW2Zeg— TNIE Karnataka (@XpressBengaluru) September 23, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
