ലോക്സഭ തിരഞ്ഞെടുപ്പ്; സ്ഥാനാർഥികളെ നിർണയിക്കാൻ നിരീക്ഷകരെ ചുമതലപ്പെടുത്തി കോൺഗ്രസ്

ബെംഗളൂരു: വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥികളെ നിർണയിക്കുന്നതിനായി കർണാടകയിൽ നിരീക്ഷകരെ ചുമതലപ്പെടുത്തി കോൺഗ്രസ്. സംസ്ഥാനത്തെ 28 മണ്ഡലങ്ങളിലാണ് നിരീക്ഷകരെ നിയമിച്ചിരിക്കുന്നത്. സ്ഥാനാർത്ഥികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തി നിരീക്ഷകർ കെപിസിസിക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും സംസ്ഥാനത്ത് നിന്നുമുള്ള സ്ഥാനാർഥികളെ പ്രഖ്യാപിക്കുക.
നിരീക്ഷകർ അതാത് മണ്ഡലങ്ങളിൽ യാത്ര ചെയ്യുകയും അവിടെയുള്ള നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്യുമെന്ന് കെപിസിസി അധ്യക്ഷൻ കൂടിയായ ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു. ബാഗൽകോട്ട് നിയോജക മണ്ഡലത്തിലേക്ക് പ്രിയങ്ക് ഖാർഗെ, ബെംഗളൂരു സെൻട്രേലിലേക്ക് എൻ. എസ്. ബോസരാജു, ബെംഗളൂരു നോർത്ത് മേഖലയിലേക്ക് ഡോ. ജി. പരമേശ്വര എന്നിവരെ നിയമിച്ചിട്ടുണ്ട്.
കെ. വെങ്കിടേഷ് (ബംഗളൂരു റൂറൽ), ഡോ. ശരൺ പ്രകാശ് പാട്ടീൽ (ബെംഗളൂരു സൗത്ത്), ഡോ. ശിവരാജ് തംഗദഗി (ബെളഗാവി), സതീഷ് ജാർക്കിഹോളി (വിജയപുര), ബി.ഇസഡ്. സമീർ അഹമ്മദ് ഖാൻ (ചിക്കബല്ലാപുർ), ലക്ഷ്മി ഹെബ്ബാൾക്കർ (ധാർവാഡ്), മങ്കൽ വൈദ്യ (ഉഡുപ്പി,ചിക്കമഗളൂരു), കെ.എസ്. രാജണ്ണ (ശിവമൊഗ) എന്നിവരാണ് കോൺഗ്രസ് സ്ഥാനാർഥി നിർണയ ചുമതല നൽകിയ മറ്റ് നിരീക്ഷകർ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
