ബെംഗളൂരുവിൽ സ്ഥലങ്ങളുടെ മൂല്യവിലയിൽ വർധനവുണ്ടാകുമെന്ന് മന്ത്രി

ബെംഗളൂരു: ബെംഗളൂരുവിൽ സ്ഥലങ്ങളുടെ മൂല്യവിലയിൽ വർധന. ഒക്ടോബര്‍ 1 മുതല്‍ പുതുക്കിയ മൂല്യവില പ്രാബല്യത്തില്‍ വരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. നിലവിലുള്ള മൂല്യവിലയെക്കാൾ ശരാശരി 25 മുതല്‍ 30 ശതമാനം വരെ വർധനവായിരിക്കും ഉണ്ടാകുന്നത്. പ്രാദേശിക ഘടന അനുസരിച്ച് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വസ്തുവിന്റെ ഏറ്റവും കുറഞ്ഞ വില്‍പ്പന വിലയാണ് മൂല്യവിലയെന്ന് കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു.
എല്ലാ വര്‍ഷവും ഗൈഡന്‍സ് മൂല്യം പരിഷ്‌കരിക്കണമെന്നതാണ് നിയമം. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി ഇത് പുതുക്കിയിട്ടില്ല. ഇക്കാരണത്താലാണ് ഒക്ടോബർ ഒന്ന് മുതൽ പുതിയ മൂല്യവില പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
മാര്‍ക്കറ്റ് റേറ്റും ഗൈഡന്‍സ് മൂല്യവും ഒരുപോലെയുള്ള മേഖലകളില്‍ ഗൈഡന്‍സ് മൂല്യം 10 ശതമാനം വർധിപ്പിക്കും. മാര്‍ക്കറ്റ് നിരക്ക് മൂല്യവിലയെക്കാൾ 200 മടങ്ങ് കൂടുതലുള്ള സ്ഥലങ്ങളില്‍ 20 ശതമാനം വര്‍ധിപ്പിച്ച് 25 ശതമാനമായിരിക്കും വർധന. മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ ഗൈഡൻസ് മൂല്യം കൂടുതലാണെങ്കിലും അത്തരം മേഖലകളിലെ ഗൈഡൻസ് വാല്യു കുറയ്ക്കാൻ അധികൃതര്‍ക്ക് നിര്‍ ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടമെന്ന നിലയില്‍ ഒക്ടോബര്‍ ഒന്നിന് ബെംഗളൂരുവില്‍ പുതുക്കിയ നിരക്ക് നടപ്പാക്കും. ബാക്കിയുള്ള ഓരോ ജില്ലയിലും ഉപസമിതി ചര്‍ച്ച ചെയ്ത് പുതിയ മാര്‍ഗനിര്‍ദേശ മൂല്യം ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും ഗൗഡ കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.