റെയില്‍വെയില്‍ അവസരം; 3115 പോസ്റ്റുകളില്‍ വിജ്ഞാപനം

ഇന്ത്യന്‍ റെയില്‍വെക്ക് കീഴില്‍ നല്ലൊരു ജോലി നേടാന്‍ ആഗ്രഹമുള്ളവര്‍ക്കായി പുതിയ വിജ്ഞാപനം. ഇത്തവണ ഈസ്റ്റേണ്‍ റെയില്‍വെ ഡിവിഷനിലേക്കാണ് ജോലിയൊഴിവുള്ളത്. ഈസ്‌റ്റേണ്‍ റെയില്‍വെക്ക് കീഴിലുള്ള വിവിധ വര്‍ക്ക് ഷോപ്പുകളിലേക്ക് ട്രെയിനി ഒഴിവുകളിലേക്കാണ് യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാവുന്നത്.
ഹൗറ, ലിലുവ, സീല്‍ദാ, കാഞ്ചരപാറ, മാള്‍ഡ, അസന്‍സോള്‍, ജമാല്‍പൂര്‍ എന്നീ ഡിവിഷനുകളിലായി 3115 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് 2023 ഒക്ടോബര്‍ 26 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 1961 ലെ അപ്രന്റിസ് നിയമപ്രകാരമുള്ള ശമ്പളം ലഭിക്കുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത ബോര്‍ഡില്‍ നിന്ന് എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കിയവര്‍ക്കാണ് അവസരം. ബന്ധപ്പെട്ട ട്രേഡില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കിന് മുകളില്‍ NCVT/SCVT നല്‍കുന്ന നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക.
ഒഴിവുകള്‍
ലിലുവ വര്‍ക്ക് ഷോപ്പ്
ഫിറ്റര്‍:240
മെഷീനിസ്റ്റ്: 33
ടര്‍ണര്‍: 15
വെല്‍ഡര്‍: 204
പെയിന്റര്‍ ജനറല്‍: 15
ഇലക്‌ട്രീഷ്യന്‍: 45
വയര്‍മാന്‍: 45
റഫ്രിജറേഷന്‍ എയര്‍ കണ്ടീഷനിംഗ്: 15
സീല്‍ദാ ഡിവിഷന്‍
ഇലക്‌ട്രീഷ്യന്‍/ ഫിറ്റര്‍: 47
വയര്‍മാന്‍: 30
മെക്കാനിക്ക് റഫ്രിജറേഷന്‍ ആന്‍ഡ് എസി: 20
ഇലക്‌ട്രീഷ്യന്‍: 60
ഇലക്‌ട്രിക്കല്‍ മെക്കാനിക്: 10
വെല്‍ഡര്‍: 22
മെക്കാനിക് ഫിറ്റര്‍: 114
ഇലക്‌ട്രീഷ്യന്‍: 04
DSL/ ഫിറ്റര്‍: 04
മാസണ്‍: 07
ഫിറ്റര്‍: 60
ബ്ലാക്ക്‌സ്മിത്ത്: 19
പെയിന്റര്‍: 04
ഹൗറ ഡിവിഷന്‍
ഫിറ്റര്‍: 281
വെല്‍ഡര്‍: 61
മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍): 18
മെക്കാനിക് (ഡീസല്‍): 17
കാര്‍പെന്‍ഡര്‍: 09
പെയിന്റര്‍: 09
ലൈന്‍മാന്‍: 09
വയര്‍മാന്‍: 09
റഫ്രിജറേറ്റര്‍ ഏസി മെക്കാനിക്ക് : 17
ഇലക്‌ട്രീഷ്യന്‍ : 220
മെക്കാനിക്ക് മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്: 09
മാള്‍ഡ ഡിവിഷന്‍
ഇലക്‌ട്രീഷ്യന്‍: 40
റഫ്രിജറേഷന്‍ & എസി മെക്കാനിക്ക്: 06
ഫിറ്റര്‍: 47
വെല്‍ഡര്‍: 03
പെയിന്റര്‍: 02
കാര്‍പെന്‍ഡര്‍: 02
മെക്കാനിക്കല്‍ ഡീസല്‍: 38
കാഞ്ചരപാറ വര്‍ക്ക് ഷോപ്പ്
ഫിറ്റര്‍: 60
വെല്‍ഡര്‍: 35
ഇലക്‌ട്രീഷ്യന്‍: 66
മെഷീനിസ്റ്റ്: 06
വയര്‍മാന്‍: 03
കാര്‍പെന്‍ഡര്‍: 08
പെയിന്റര്‍: 09
ജമാല്‍പൂര്‍ വര്‍ക്ക്‌ഷോപ്പ്
ഫിറ്റര്‍: 251
വെല്‍ഡര്‍: 218
മെഷീനിസ്റ്റ്: 47
ടര്‍ണര്‍: 47
ഇലക്‌ട്രീഷ്യന്‍: 42
ഡീസല്‍ മെക്കാനിക്: 62
അസന്‍സോള്‍ ഡിവിഷന്‍
ഫിറ്റര്‍: 151
ടര്‍ണര്‍: 14
വെല്‍ഡര്‍: 96
ഇലക്‌ട്രീഷ്യന്‍: 110
മെക്കാനിക് ഡീസല്‍: 41
പ്രായപരിധി
കുറഞ്ഞ പ്രായപരിധി: 15 വയസ്സ്
ഉയര്‍ന്ന പ്രായപരിധി: 24 വയസ്സ് വരെ
ഒബിസി വിഭാഗം 27 വയസ്സ് വരെയും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗം 29 വയസ്സ് വരെയും പി ഡബ്ല്യു ഡി വിഭാഗം 34 വയസ്സ് എന്നിങ്ങനെ പ്രായപരിധിയില്‍ ഇളവുകളുണ്ട്.
അപേക്ഷ ഫീസ്
ജനറല്‍ വിഭാഗത്തിന് 100 രൂപയാണ് അപേക്ഷ ഫീസ്. പട്ടികജാതി-പട്ടിക വര്‍ഗ്ഗം/ PWBD/ വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസ് ഇല്ല. ഓണ്‍ലൈനായാണ് അപേക്ഷ ഫീസ് അടക്കേണ്ടത്.
അപേക്ഷിക്കേണ്ട വിധം
1. അപേക്ഷിക്കാന്‍ യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ https://er.indianrailways.gov.in എന്ന വെബ്‌സൈറ്റ് തുറക്കുക
2. അപേക്ഷിക്കാനുള്ള ലിങ്ക് കണ്ടെത്തുക
3. ശേഷം തുറന്നുവരുന്ന അപേക്ഷാ ഫോറം പൂരിപ്പിക്കുക
4. ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്തു നല്‍കുക
5. അപേക്ഷാ ഫീസ് അടക്കാന്‍ ഉള്ളവര്‍ അടക്കുക
6. കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം പരിശോധിക്കുക
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.