ബെംഗളൂരു ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കെഎസ്ആർടിസി, ബിഎംടിസി തൊഴിലാളി യുണിയനുകൾ

ബെംഗളൂരു: കാവേരി നദീജല വിഷയത്തിൽ പ്രതിഷേധിച്ച് കന്നഡ അനുകൂല സംഘടനകളും രാഷ്ട്രീയ സംഘടനകളും സെപ്റ്റംബർ 26ന് ബെംഗളൂരുവിൽ ആഹ്വാനം ചെയ്ത ബന്ദിന് പിന്തുണ അറിയിച്ച് കർണാടക ആർടിസി, ബിഎംടിസി തൊഴിലാളി യുണിയനുകൾ. കെഎസ്ആർടിസി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷനും ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതോടെ ബന്ദ് പൊതുഗതാഗത സർവീസുകളെ ബാധിച്ചേക്കും. തമിഴ്‌നാടിന് കാവേരി ജലം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ കഴിഞ്ഞ ദിവസം മാണ്ഡ്യയിൽ ബന്ദ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ബെംഗളൂരുവിൽ ആഹ്വാനം ചെയ്ത ബന്ദ്.
മഴയില്ലാത്തതിനാൽ സംസ്ഥാനത്ത് 195-ലധികം താലൂക്കുകൾ വരൾച്ച നേരിടുകയാണ്. സംസ്ഥാനത്തെ എല്ലാ ജല സംഭരണികളിലെയും വെള്ളം ഉപയോഗത്തിന് പര്യാപ്തമല്ല. ഈ സാഹചര്യത്തിൽ കർണാടകയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് പ്രതിദിനം 5000 ക്യുസെക്‌സ് വെള്ളം നൽകുന്നത് അനുവദിക്കാനാകില്ല. സംസ്ഥാനത്തുടനീളമുള്ള നിരവധി രാഷ്ട്രീയ പാർട്ടികളും കന്നഡ അനുകൂല സംഘടനകളും മറ്റുള്ളവരും നീതിക്കുവേണ്ടിയുള്ള സമരത്തിൽ ഇതിനകം അണിനിരന്നിട്ടുണ്ടെന്ന് കെഎസ്ആർടിസി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു. ഇതിനോടകം നഗരത്തിലെ റെസ്റ്റോറന്റ് അസോസിയേഷനുകളും, ഓട്ടോറിക്ഷ യുണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം ബന്ദ് നടത്തരുതെന്ന് സംഘടനകളോട് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ദിന് സർക്കാർ അനുമതി നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബന്ദ് നടത്തി നഗരത്തിലെ ക്രമസമാധാനം തടസപ്പെടുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
Bengaluru Bandh Sept 26: BMTC Buses To Likely Shut Down Services; KSRTC Also Extend Supporthttps://t.co/lw7xZT3xyy
— TIMES NOW (@TimesNow) September 25, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
