ചവിട്ടി താഴ്ത്തിയവനോടല്ല മറിച്ച് താഴ്ത്തപ്പെട്ടവനോടൊപ്പമുള്ള ഹൃദയ ഐക്യമാണ് സാഹിത്യം -സുഭാഷ് ചന്ദ്രൻ

ബെംഗളൂരു: ചവിട്ടി താഴ്ത്തിയവനോടല്ല മറിച്ച് താഴ്ത്തപ്പെട്ടവനോടൊപ്പമുള്ള ഹൃദയ ഐക്യമാണ് സാഹിത്യമെന്ന് എഴുത്തുകാരനും കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുഭാഷ് ചന്ദ്രൻ. സാഹിത്യകാരൻ അതു കൊണ്ടു തന്നെ പലപ്പോഴും ഭരണത്തിൻ്റെയും, രാഷ്ട്രീയ അധികാരത്തിൻ്റെയും ഭരണ ഉന്മത്തതയുടെയും
എതിരെയാണ് നിലകൊള്ളുന്നത്. അനീതികൾക്കെതിരെ നിഷ്പക്ഷത പാലിക്കുന്ന സാഹിത്യകാരൻ എപ്പോഴും അനീതിയുടെ പക്ഷത്തു
തന്നെയായിരിക്കും. ചവിട്ടി താഴ്ത്തപ്പെടുന്നവരുടെ പക്ഷത്തു നിന്നുകൊണ്ടുള്ള ഹൃദയപക്ഷത്തെ പറ്റിയും, നീതിപക്ഷത്തെ പറ്റിയുമുള്ള
തിരിച്ചറിവ് മനുഷ്യഹൃദയത്തിലുണ്ടാക്കുന്ന പ്രക്രിയയാണ് സാഹിത്യവും, സർഗ്ഗാത്മകതയുമെന്ന് സുഭാഷ് ചന്ദ്രൻ പറഞ്ഞു. കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് ഓണാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ സായാഹ്നത്തിൽ “സാഹിത്യത്തിൻ്റെ രാഷ്ട്രീയം” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരസ്വരൂപങ്ങളുടെ അടക്കിപ്പിടിക്കുവാനുള്ള കല്പനകൾക്കെതിരെ കവികളും, കഥാകാരന്മാരുമടങ്ങുന്ന സാഹിത്യകാരന്മാരുടെ കല്പന അവരറിയാതെ തന്നെ പ്രവർത്തിക്കറുണ്ട്. ലോക സമാധാനത്തിനുവേണ്ടി ദുർമൂർത്തികളായ അധികാരികൾക്കെതിരെ ധാർമ്മികതയുടെ വിജയം ഉദ്ഘോഷിക്കുന്ന കവിതകൾ വാൽമീകിയുടേതായാലും, കുമാരനാശാൻ്റെതായാലും, ആയിരക്കണക്കിന് മറ്റ് ഇന്ത്യൻ, ലോക മഹാകവികളുടേതായാൽ പോലും അധികാരം അതിൻ്റെ ഹിംസാത്മകമായ ആവശ്യങ്ങൾക്കു വേണ്ടി എങ്ങിനെ മാറ്റിമറിക്കുന്നു എന്നത് വളരെ ഗൗരവമായി കാണേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാഹിത്യകാരന്മാരായ സുധാകരൻ രാമന്തളി, ആർ. വി. ആചാരി, ഡെന്നീസ് പോൾ, മുഹമ്മദ് കുനിങ്ങാട്, സതീഷ് തോട്ടശ്ശേരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സമാജം പ്രസിഡൻ്റ് അഡ്വ. പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദീപ് സ്വാഗതവും, ട്രഷറർ ശിവദാസ്. ഇ നന്ദിയും പറഞ്ഞു. ശ്രുതിലയം ഒരുക്കിയ കരോക്കെ ഗാനമേളയും അരങ്ങേറി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
