കാവേരി നദീജലതർക്കം; ബെംഗളൂരുവിലെ നാളെത്തെ ബന്ദിൽ ഗതാഗതം തടസപ്പെട്ടേക്കും

ബെംഗളൂരു: കാവേരി നദീജലം തമിഴ്നാടിന് വിട്ടുകൊടുക്കുന്നതിൽ പ്രതിഷേധിച്ച് വിവിധ കന്നഡ – കർഷക സംഘടനകൾ നാളെ ബെംഗളൂരുവിൽ ആഹ്വാനം ചെയ്ത ബന്ദ് ജനജീവിതം സ്തംഭിപ്പിച്ചേക്കും. ഐ.ടി കമ്പനികളുടെ പ്രവർത്തനത്തെയും ബന്ദ് ബാധിക്കുമെന്നാണ് സൂചന. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ബന്ദ്.
കെഎസ്ആർടിസി, ബിഎംടിസി ബസ് സർവീസുകളടക്കം തടസപ്പെടും. ഓട്ടോ – ടാക്സി ഡ്രൈവർമാരുടെ സംഘടനകളും ഒല, യൂബർ ഡ്രൈവർമാരുടെയും ഉടമകളുടെയും സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ നമ്മ മെട്രോ സർവീസുകൾ പതിവ് പോലെ സർവീസ് നടത്തുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്. അവശ്യ സർവീസുകളിൽപ്പെടുന്ന ആശുപത്രികൾ, നഴ്സിങ് ഹോമുകൾ, ഫാർമസികൾ, സർക്കാർ ഓഫീസുകൾ എന്നിവ പ്രവർത്തിക്കും. സിനിമ തീയേറ്ററുകളും അടഞ്ഞുകിടക്കും. നഗരത്തിലെ റസ്റ്റോറന്റുകൾ ഭാഗികമായി തുറന്ന് പ്രവർത്തിച്ചേക്കുമെന്നാണ് സൂചന.
മഴ കുറവായതിനാൽ സംസ്ഥാനത്തെ 195 താലൂക്കുകൾ വരൾച്ചാഭീഷണി നേരിടുകയാണെന്നും സംസ്ഥാനത്തെ ജലസംഭരണികളിൽ ആവശ്യത്തിന് ജലം ലഭ്യമല്ലെന്നും കെഎസ്ആർടിസി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ നേതാക്കൾ പറഞ്ഞു. ഈ സാഹചര്യത്തിൽ തമിഴ്നാടിന് ജലം വിട്ടുനൽകുന്നത് ശരിയല്ലെന്നും നേതാക്കൾ വ്യക്തമാക്കി. കാലാവസ്ഥാ പ്രവചനം അനുകൂലമല്ലാത്ത സാഹചര്യത്തിൽ തമിഴ്നാടിന് കാവേരി നദീജലം വിട്ടുകൊടുക്കുക എന്നത് പ്രായോഗികമല്ല. സംസ്ഥാനത്തെ നിരവധി രാഷ്ട്രീയ പാർട്ടികളും, സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. സ്കൂളുകളും കോളേജുകളും കടകളും വ്യാപാര സ്ഥാപനങ്ങളും സ്വമേധയാ അടച്ചിടാൻ തയ്യാറാകണമെന്ന് കരിമ്പ് കർഷക സംഘടനാ നേതാക്കൾ അഭ്യർഥിച്ചു.
ഐ.ടി കമ്പനികളും ഫിലിം ചേംബറുമടക്കം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും ബന്ദ് സമാധാനപരമായിരിക്കണമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ സംഘടനകളോട് ആവശ്യപ്പെട്ടു. നാളെ ബന്ദ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ നഗരത്തിലെ സുരക്ഷ വർധിപ്പിച്ചതായി സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ അറിയിച്ചു. ക്രമസമാധാനം തകർക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Bengaluru Bandh on September 26 | Cauvery water dispute
Farmers groups and pro-Kannada activists have called for a bandh in Bengaluru from 6am to 6pm on September 26, to protest the release of Cauvery water to Tamil Nadu.#BengaluruBandh #CauveryWaterDispute pic.twitter.com/VXex1KI46z
— TheNewsMinute (@thenewsminute) September 25, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
