ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റി സുവര്‍ണജൂബിലി ആഘോഷം

ബെംഗളൂരു: ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനം ഒക്ടോബര്‍ 1, 2 തിയതികളിലായി നടക്കും. 1 ന് വൈകീട്ട് നാലുമണിക്ക് മൈസൂര്‍ റോഡ് ബ്യാറ്ററായണപുരയിലുള്ള ഡി.സി.എസ്. സില്‍വര്‍ ജൂബിലി ഹാളില്‍ നടക്കുന്ന സാഹിത്യ സായഹ്നത്തില്‍ പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ യു. കെ. കുമാരന്‍ ‘സാഹിത്യവും സാമൂഹ്യജീവിതവും’ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. ബെംഗളൂരുവിലെ പ്രമുഖ സാഹിത്യകാരന്മാരും, സാംസ്‌കാരിക പ്രവര്‍ത്തകരും തുടര്‍ന്നു നടക്കുന്ന ചര്‍ച്ചയിലും മുഖാമുഖത്തിലും പങ്കെടുക്കും.
ഒക്ടോബര്‍ 2 നു വൈകീട്ട് 3.30 നു ജെ.സി. റോഡിലുള്ള എ.ഡി.എ. രംഗമന്ദിരയില്‍ നടക്കുന്ന സമാപന സാംസ്‌കാരിക സമ്മേളനം ജ്ഞാനപീഠ ജേതാവ്പദ്മഭൂഷണ്‍. ഡോ. ചന്ദ്രശേഖര കമ്പാര്‍ ഉത്ഘാടനം ചെയ്യും. സാഹിത്യകാരന്‍ യു.കെ. കുമാരന്‍ മുഖ്യാതിഥിയാകും. മുന്‍കാല ഭാരവാഹികളെയും, പ്രവര്‍ത്തകരെയും ആദരിക്കും. സുവര്‍ണജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്മരണികയുടെ പ്രകാശനം നടക്കും. ഡി.സി.എസ് സുവര്‍ണജൂബിലി പുരസ്‌കാരത്തിനായി നടത്തിയ കഥാ കവിതാ മല്‍സര വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും, ഫലകവും വിതരണം ചെയ്യും
കലാകായിക മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം എസ്.എസ്.എല്‍. സി. പരീക്ഷയിലെ ഉന്നത വിജയിക്കുള്ള ക്യാഷ് അവാര്‍ഡ്, .ഡി.സി.എസ് അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാവിരുന്ന്, ജനാര്‍ദ്ദനന്‍ പുതുശ്ശേരി അവതരിപ്പിക്കുന്ന നാടന്‍പാട്ട് മേള എന്നിവയും ഉണ്ടായിരിക്കുമെന്ന് പ്രവര്‍ത്തക സമിതിക്കു വേണ്ടി പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി സെക്രട്ടറി ജി. ജോയ് എന്നിവര്‍ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
