Follow the News Bengaluru channel on WhatsApp

ഏഷ്യന്‍ ഗെയിംസ്; ശ്രീലങ്കയെ മുട്ടുകുത്തിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം

ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണവേട്ട ആരംഭിച്ചിരിക്കുന്നു. ശ്രലങ്കയെ തോല്‍പ്പിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം സ്വര്‍ണം നേടിയിരിക്കുകയാണ്. ഷൂട്ടിംഗിലും ഇന്ന് ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ടീം 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സ് നേടി. താരതമ്യേന ചെറിയ സ്കോര്‍ ആയിരുന്നെങ്കിലും ശ്രലങ്കന്‍ ടീമിനെ ഇന്ത്യന്‍ ബോളര്‍മാര്‍ 8 വിക്കറ്റിന് 97 എന്ന നിലയില്‍ ഒതുക്കി. ഇന്ത്യക്ക് 19 റണ്‍സിന്‍റെ വിജയമാണ് ലഭിച്ചത്.

ഇന്ത്യക്ക് വേണ്ടി സ്മൃതി മന്ദാന 45 പന്തില്‍ 46 റണ്‍സെടുത്തു. ജമീമ റോഡ്രിഗസ് 40 പന്തില്‍ 42 റണ്‍സ് നേടി. ഇരുവരുടെയും പോരാട്ടമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. ശ്രീലങ്കയ്ക്കായി ഹസിനി പെരേര 25 റൺസും നിലാക്ഷി ഡി സെല്‍വ 23 റണ്‍സും നേടി. മൂന്ന് വിക്കറ്റ് നേടിയ ടിറ്റാസ് സാധു ഇന്ത്യയ്ക്കായി ബോളിംഗില്‍ തിളങ്ങി.

ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ലോക റെക്കോർഡോടെയാണ് ഇന്ത്യ ആദ്യ സ്വർണം നേടിയത്. പുരുഷമാരുടെ 10 മീറ്റർ എയർ റൈഫിൾ ടീമിനാണ് സ്വർണം. രുദ്രാൻഷ്, ദിവ്യാൻഷ്, ഐശ്വര്യയ് തോമർ അടങ്ങുന്ന ടീമിനാണ് നേട്ടം. മൂന്നുപേരും വ്യക്തിഗത ഇനത്തിൽ ഫൈനലിൽ. 1893.7 മീറ്റർ പോയിന്റ് നേടി ഇന്ത്യൻ ടീം ലോക റെക്കോർഡ് കുറിച്ചു. തുഴച്ചിലിൽ ഒരു വെങ്കലം കൂടി ഇന്ത്യ നേടി. 4 പേരടങ്ങുന്ന പുരുഷ ടീമിനാണ് വെങ്കലം. നിലവിൽ എട്ട് മെഡലുകളാണ് ഇന്ത്യ നേടിയിരിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.