കരിപ്പൂരില്‍ മൂന്ന് കോടിയുടെ സ്വര്‍ണം പിടികൂടി; അഞ്ച് പേര്‍ കസ്റ്റഡിയില്‍

കരിപ്പൂരില്‍ വൻ സ്വര്‍ണ വേട്ട. മൂന്ന് കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
സംഭവത്തില്‍ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീര്‍, മുഹമ്മദ് മിഥിലാജ്, ചേലാര്‍ക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീര്‍, അബ്ദുല്‍ സക്കീര്‍ എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്ന് 5460 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇന്ന് മാത്രം ആറ് പേരാണ് പിടിയിലായത്. ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ നിന്നാണ് പ്രതികള്‍ കരിപ്പൂരിലെത്തിയത്. റിയാദില്‍ നിന്നെത്തിയ മുഹമ്മദ് ബഷീര്‍ സ്വര്‍ണം ക്യാപ്‌സൂളുകളായി ശരീരത്തിനുള്ളില്‍ സൂക്ഷിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
ദുബായില്‍ നിന്നെത്തിയ മുഹമ്മദ് മിഥിലാജ് ബെഡ്ഷീറ്റില്‍ വിദഗ്ധമായി ഒളിപ്പിച്ച സ്വര്‍ണം പൂശിയ പേപ്പര്‍ഷീറ്റുകളിലാണ് സ്വര്‍ണം കടത്തിയത്. ദോഹയില്‍ നിന്നെത്തിയ അസീസ് നാലു ക്യാപ്‌സൂളുകള്‍ ശരീരത്തില്‍ ഒളിപ്പിച്ചിരുന്നു. മറ്റൊരു പ്രതി കക്കട്ടില്‍ സ്വദേശി ലിഗേഷിനെ സിഐഎസ്‌എഫ് നേരത്തെ പിടികൂടിയിരുന്നു.
കസ്റ്റംസിനെ വെട്ടിച്ച് പുറത്തു കടന്ന ലിഗേഷ് സ്വര്‍ണം പൊട്ടിക്കാനെത്തിയ സംഘവുമായി അടിപിടിയുണ്ടായി. തുടര്‍ന്ന് സിഐഎസ്‌എഫ് ആണ് ഇയാളെ പിടികൂടിയത്. ഇയാളെ കസ്റ്റംസിന് കൈമാറി. സ്വര്‍ണം പൊട്ടിക്കാനെത്തിയ സംഘത്തിലെ ഒരാളും പിടിയിലായിട്ടുണ്ട്. ഇയാളെ പോലീസിനും കൈമാറിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
