സംസ്ഥാന വയോസേവന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; നടൻ മധുവിന് ആജീവനാന്ത പുരസ്കാരം

സാമൂഹ്യനീതി വകുപ്പിന്റെ ഈ വര്‍ഷത്തെ വയോസേവന അവാര്‍ഡുകള്‍ മന്ത്രി ഡോ. ആര്‍ ബിന്ദു പ്രഖ്യാപിച്ചു. നടൻ പത്മശ്രീ മധുവിന് ആജീവനാന്ത പുരസ്‌കാരം നല്‍കും. മഹാനടന് സാമൂഹ്യനീതി വകുപ്പിന്റെ നവതി സമ്മാനമാണ് പുരസ്‌കാരമെന്ന് പുരസ്കാരം പ്രഖ്യാപിച്ച് മന്ത്രി പറഞ്ഞു.
ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരം കര്‍ഷകനായ പത്മശ്രീ ചെറുവയല്‍ കെ. രാമനും നേടി. ഒരു ലക്ഷം രൂപ വീതമാണ് ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരത്തുക. കല-സാഹിത്യം എന്നീ മേഖലയില്‍ ശില്പി വത്സൻ കൊല്ലേരി, ഗായിക മച്ചാട്ട് വാസന്തി എന്നിവരെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു. കായിക മേഖലയിലെ മികവിന് ഡോ.പി സി ഏലിയാമ്മ പാലക്കാട്, ജി രവീന്ദ്രൻ കണ്ണൂര്‍ എന്നിവര്‍ക്ക് പുരസ്‌കാരം നല്‍കും. 25,000 രൂപവീതമാണ് പുരസ്‌കാരങ്ങള്‍.
മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം കോഴിക്കോട് ജില്ലയ്ക്ക് ലഭിച്ചു. മികച്ച കോര്‍പ്പറേഷനുള്ള പുരസ്കാരം കോഴിക്കോട് കോര്‍പ്പറേഷനും മികച്ച മുനിസിപ്പാലിറ്റിക്കുള്ള പുരസ്കാരം നിലമ്പൂര്‍ മുനിസിപ്പാലിറ്റിക്കും ലഭിച്ചു. ഒല്ലൂക്കരയാണ് മികച്ച ബ്ലോക്ക് പഞ്ചായത്ത്. എലിക്കുളം, അന്നമനട എന്നിവ മികച്ച പഞ്ചായത്തുകളായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച എൻജിഒക്കുള്ള പുരസ്കാരം ഇടുക്കി ജില്ലയിലെ വൊസാര്‍ഡും, മെയിന്റനൻസ് റിബ്യൂണലിനുള്ള പുരസ്കാരം ഫോര്‍ട്ട് കൊച്ചിയും നേടി.
വയോജന മേഖലയില്‍ ശ്ലാഘനീയമായ സേവനം കാഴ്ച വെച്ചിട്ടുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും വിവിധ സര്‍ക്കാര്‍ സര്‍ക്കാരിതര വിഭാഗങ്ങള്‍ക്കും കലാകായിക സാംസ്കാരിക മേഖലകളില്‍ മികവ് തെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍ക്കും സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള വയോസേവന അവാര്‍ഡുകളാണ് മന്ത്രി ഡോക്ടര്‍ ആര്‍ ബിന്ദു വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
