പ്രതിമാസ സെമിനാർ സംഘടിപ്പിച്ചു

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച പ്രതിമാസ സെമിനാര്‍ തിപ്പസാന്ദ്ര ഹോളിക്രോസ് സ്‌കൂളില്‍ നടന്നു. കല്ലച്ചില്‍ നിന്നും നിര്‍മ്മിത ബുദ്ധിയിലേക്കുള്ള ദൂരം എന്ന വിഷയത്തില്‍ ന്യൂസ് ബെംഗളൂരു ഡോട്ട് കോം എഡിറ്റര്‍ ഉമേഷ് രാമന്‍ പ്രഭാഷണം നടത്തി. അച്ചടി സാങ്കേതിക വിദ്യയിലടക്കം പുതിയ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണെന്നും പത്രത്തിന്റെ നിര്‍മാണത്തിലും രൂപകല്‍പ്പനയിലും അടക്കം നിര്‍മ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ പുതിയ സങ്കേതങ്ങള്‍ ഉണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു. നിര്‍മ്മിത ബുദ്ധിയിലധിഷ്ഠിതമായ സാങ്കേതികവിദ്യ ഭാവിയില്‍ എല്ലാ മേഖലകളിലും വ്യാപിക്കുന്നതോടെ അത് നമ്മുടെ സങ്കല്‍പ്പങ്ങളെയും ചിന്തകളേയും ധാരണകളേയും പൊളിച്ചെഴുതിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി.കെ. കേശവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. അനീസ് അലി സി.സി.ഒ ചര്‍ച്ച ഉദ്ഘാടനം ചെയ്തു.
ബെഞ്ചമിന്‍ ബെയിലിയുടെ കാലത്തു നിന്നും നിര്‍മ്മിത ബുദ്ധിയിലേക്കുള്ള ദൂരം വളരെ വലുതാണ്. അത് താണ്ടാന്‍ മനുഷ്യര്‍ എടുത്ത കഷ്ടപ്പാടും ചെറുതല്ല. ഏത് സൗകര്യവും ഇരുതല മൂര്‍ച്ചയുള്ള വാളുപോലെയാണ്. ദോഷഫലങ്ങളെ പോലെ ഗുണഫലങ്ങളും സാധ്യതകളും വളരെയേറെയാണ് പുതിയ ടെക്‌നോളജിയായ നിര്‍മ്മിത ബുദ്ധിക്കും. ദോഷഫലങ്ങള്‍ക്ക് നേരെ ജാഗരൂകരായിരിക്കാന്‍ കൂടുതല്‍ അറിവുകള്‍ നേടുക എന്നതാണ് പോംവഴിയെന്ന് അനീസ് അലി പറഞ്ഞു.
ആര്‍.വി. പിള്ള, പൊന്നമ്മ ദാസ്, തനിമ ബെംഗളൂരു പ്രസിഡണ്ട് ആസിഫ് മഡിവാള, ശ്രീകണ്ഠന്‍ നായര്‍, രവികുമാര്‍ തിരുമല, പ്രഹ്ലാദന്‍, അരുള്‍, ഷീജ റിനീഷ്, തങ്കമ്മ സുകുമാരന്‍, കല്‍പ്പന പ്രദീപ് എന്നിവര്‍ സംസാരിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
