ദ്രാവിഡഭാഷാ വിവർത്തനസംഘം വാർഷികവും പൊതുയോഗവും സംഘടിപ്പിച്ചു

ബെംഗളൂരു: ദ്രാവിഡ ഭാഷ വിവര്‍ത്തന സംഘത്തിന്റെ രണ്ടാംവാര്‍ഷികോത്സവവും പൊതു യോഗവും വൈറ്റ്ഫീല്‍ഡ് ഡി.ബി.റ്റി.എ ഹാളില്‍ നടന്നു. അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സുഷമ ശങ്കര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രൊഫ. കെ. ശാരദ ആമുഖ പ്രഭാഷണം നടത്തി. വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ പ്രൊഫ. രാകേശ്. വി.എസ് അവതരിപ്പിച്ചു.
ദ്രാവിഡ ഭാഷാജ്ഞാനം ഇന്നത്തെ കുട്ടികളില്‍ തീരെയില്ല. സ്‌കൂളുകളില്‍ ഇംഗ്ലീഷും ഹിന്ദിയും അവരുടെ മാതൃഭാഷയും ഉണ്ടെങ്കില്‍ പോലും ഇംഗ്ലീഷിന് കൊടുക്കുന്ന പ്രാധാന്യം അവര്‍ മാതൃഭാഷക്ക് കൊടുക്കാറില്ല. അതുകൊണ്ടുതന്നെ വിവര്‍ത്തനങ്ങളുടെ സഹായത്താലെങ്കിലും ഇന്നത്തെ തലമുറയ്ക്ക് മാതൃഭാഷയുടെ മഹത്വവും സംസ്‌കാരവും പകര്‍ന്നു കൊടുക്കുന്നതിന് അസ്സോസിയേഷന്‍ മുന്നോട്ടു വരണമെന്ന് ഡോ. സുഷമാശങ്കര്‍ അഭ്യര്‍ത്ഥിച്ചു. ഇന്നത്തെ തലമുറയ്ക്ക് ഇംഗ്ലീഷും ഹിന്ദിയും നന്നായിട്ടറിയാം. പുസ്തകങ്ങളിലെ ചെറിയ പദ്യങ്ങളും ഗദ്യങ്ങളും അതാത് ഭാഷാ അധ്യാപകരുടെ സഹായത്താല്‍ അവരവരുടെ മാതൃ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ശില്‍പ്പശാലകള്‍ സ്‌കൂളുകളില്‍ ആരംഭിക്കുന്നതിനേകുറിച്ചു ഇന്നത്തെ യോഗം ചര്‍ച്ചചെയ്തു. അതിന് വേണ്ടി ഓരോ ഭാഷകളിലേക്കും സബ് കമ്മിറ്റികളും രൂപീകരിച്ചു. നവംബര്‍ മാസത്തില്‍ ശില്പശാലകള്‍ തുടങ്ങും. ഭാഷയാണ് സാഹിത്യം, സാഹിത്യമാണ് സംസ്‌കാരം. ആ സംസ്‌കാരത്തിലേക്ക് പുതുതലമുറയെ കൈ പിടിച്ചു നടത്തുകയെന്നുള്ളത് ഒരു മഹാകാര്യമാണ്.
ദ്രാവിഡ ഭാഷകളായ തമിഴ്, കന്നഡ, തെലുഗ്, മലയാളം, തുളു ഭാഷകളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് ഒരു അസോസിയേഷന്‍ രൂപീകരിച്ചപ്പോള്‍ ദക്ഷിണ ഭാരതത്തിലെ 5 സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ് തെലങ്കാന, തമിഴ്‌നാട് കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലെ ജനങ്ങളെ, സാഹിത്യത്തെ സംസ്‌കാരത്തെ കൂട്ടിയോജിപ്പിക്കുന്ന ഒരു മഹാകര്‍മ്മമാണ് അസോസിയേഷന്‍ നടത്തുന്നത് എന്ന് പ്രൊഫ. കെ ശാരദ സൂചിപ്പിച്ചു. ദ്രാവിഡ ഭാഷാ വിവര്‍ത്തകരുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും അവര്‍ അഭിനന്ദിച്ചു.
ഏറ്റവുംമികച്ച വിവര്‍ത്തനത്തിനുള്ള പുരസ്‌കാരം 2024-ല്‍ സമ്മാനിക്കാനും നവംബറില്‍ കേരളപ്പിറവിയോടനുബന്ധിച്ച് ദ്രാവിഡഭാഷാ കവിയരങ്ങ് നടത്താനും യോഗത്തില്‍ തീരുമാനിച്ചു. ജോയിന്‍ സെക്രട്ടറി കെ പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. ഡോ. മലര്‍വിളി, .മോഹന്‍കുമാര്‍, .നീലകണ്ഠന്‍, രമാപ്രസന്ന പിഷാരടി, മായാനായര്‍ മുതലായവര്‍ സംസാരിച്ചു. ശ്രീകുമാര്‍ നന്ദി പറഞ്ഞു. ടി.ബി.റ്റി. എ. അംഗം റബിന്‍രവീന്ദ്രന്‍ ആയിരുന്നു കോര്‍ഡിനേറ്റര്‍.
ചിത്രങ്ങള്‍
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.