ബെംഗളൂരു ബന്ദ് ജനങ്ങളുടെ അവകാശം; നിയന്ത്രിക്കാൻ സർക്കാർ ശ്രമിക്കില്ലെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുകൊടുക്കുന്നതിൽ പ്രതിഷേധിച്ച് കന്നഡ – കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ബെംഗളൂരു ബന്ദിൽ ഇടപെടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബന്ദ് നിയന്ത്രിക്കാൻ സർക്കാർ ശ്രമിക്കില്ലെന്നും പ്രതിഷേധം പ്രകടിപ്പിക്കുക എന്നത് ജനങ്ങളുടെ അവകാശമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
എന്നാൽ നഗരത്തിൽ സമാധാനം നിലനിർത്താൻ സംഘടനകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്ലാത്തപക്ഷം കർശന നടപടികൾ സ്വീകരിക്കാൻ പോലീസിനോട് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ തമിഴ്നാടിന് കാവേരി ജലം നൽകുന്നത് സംബന്ധിച്ച് സുപ്രീം കോടതിയെ കർണാടക സർക്കാർ സമീപിച്ചിട്ടുണ്ട്. കാവേരി ജലം പങ്കിടുന്ന വിഷയത്തിൽ ഇടപെടാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
എങ്കിലും അടുത്ത ഹിയറിങ്ങിൽ സുപ്രിംകോടതിയിൽ കൂടുതൽ ശക്തമായി തങ്ങളുടെ വാദം ഉന്നയിക്കുമെന്നും സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെയും റെഗുലേഷൻ കമ്മിറ്റിയുടെയും ഉത്തരവിനെതിരെ കഴിഞ്ഞ മാസം സുപ്രീം കോടതിയിൽ കർണാടക സർക്കാർ ഹർജി നൽകിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ വാദം കേൾക്കാൻ സുപ്രീം കോടതി തയ്യാറായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി ഉടൻ ചർച്ച നടത്തുമെന്നും ശാശ്വതമായ പരിഹാരം കണ്ടെത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
#Bengaluru Bandh: ‘Not going to curtail protests,’ says #Karnataka CM Siddaramaiahhttps://t.co/nD1IqijvM1 pic.twitter.com/bfXvpyXAKn
— Hindustan Times (@htTweets) September 25, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
