മൈസൂരു മ്യൂസിയത്തിൽ സ്ഥാപിച്ച ബാഹുബലി പ്രതിമ വിവാദമാകുന്നു

ബെംഗളൂരു: മൈസൂരുവിൽ സ്ഥാപിച്ച തെന്നിന്ത്യൻ സിനിമ താരം പ്രഭാസിന്റെ ബാഹുബലി പ്രതിമ വിവാദമാകുന്നു. മൈസൂരു മ്യൂസിയത്തില്‍ സ്ഥാപിച്ച പ്രഭാസിന്‍റെ മെഴുകു പ്രതിമയാണ് വിവാദത്തിന് തിരികൊളുത്തിയത്. ബാഹുബലി സിനിമയുടെ നിര്‍മാതാക്കളാണ് പ്രതിമയ്ക്കെതിരെ രംഗത്തെത്തിയത്.
മ്യൂസിയത്തില്‍ പ്രതിമ സ്ഥാപിക്കുന്നതിനു മുമ്പ് തങ്ങളോട് അനുമതി വാങ്ങിയില്ലെന്ന് ബാഹുബലി നിർമാതാവ് ഷോബു യാർലഗദ്ദ ട്വീറ്റ് ചെയ്തു. തങ്ങളുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് ഇത് ചെയ്തത്. ഇത് നീക്കം ചെയ്യുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന്അദ്ദേഹം എക്സില്‍ കുറിച്ചു. ഒപ്പം പ്രതിമയുടെ ചിത്രവും ഷോബു പങ്കുവച്ചിട്ടുണ്ട്.
പ്രതിമ വച്ചവര്‍ പ്രഭാസിനോട് നീതി പാലിച്ചില്ലെന്ന് പറഞ്ഞ് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ബാഹുബലിയുടെ കോസ്റ്റ്യൂമിലുള്ളതാണെങ്കിലും പ്രഭാസുമായി വിദൂരസാമ്യം പോലുമില്ലാത്തതാണ് പ്രതിമയെന്നാണ് ആക്ഷേപം. പ്രതിമ നടന്‍ രാംചരണിനെപ്പോലുണ്ടെന്നായിരുന്നു ചിലര്‍ അഭിപ്രായപ്പെട്ടത്. ബാഹുബലിയിലെ ഏതോ ഭടനാണെന്നാണ് പ്രതിമ കണ്ടപ്പോള്‍ ആദ്യം തോന്നിയതെന്ന് മറ്റൊരു എക്സ് യൂസര്‍ കുറിച്ചു.
This not an officially licensed work and was done without our permission or knowledge. We will be taking immediate steps to get this removed. https://t.co/1SDRXdgdpi
— Shobu Yarlagadda (@Shobu_) September 25, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
